രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍
അനന്ത കൽപനശൂന്യതയിൽ
തന്നെവലംവയ്ക്കും പെൺകിനാവിൻ
തന്നെവലംവയ്ക്കും ആൺകിനാവിൻ
സുമുഖബിംബിത ശോഭനങ്ങൾ
ഉളവാക്കേ നവ ദിനരാത്രങ്ങൾ
പ്രണയസുധാകര,ബിംബങ്ങൾ
മധുരനിലാനിശനീലിമ
ഇരപകലി,ന്നിടംപെട്ടിട്ടു
എൻ്റെയിടവും നിൻ്റെയിടവും
ഒന്നായുണ്ടായ പ്രണയയിടം
ഇല്ലായ്മയിലൊരുണ്മയതായി
നാമറിയാതതിലിഴുകിപ്പോയ്
ഒരുനാൾ നീയോ, അഥവാ ഞാനോ
ഇടം, വിട്ടിരുളി, ലമരുമ്പോൾ
പുതിയ ,പുതിയോരിടമുണ്ടായ്
നവകിനാമുകുളങ്ങൾ വരും
അനന്ത കൽപനശൂന്യതയിൽ
തന്നെവലംവയ്ക്കും പെൺകിനാവിൻ
തന്നെവലംവയ്ക്കും ആൺകിനാവിൻ
സുമുഖബിംബിത ശോഭനങ്ങൾ!