രചന : ജീ ആർ കവിയൂർ✍

വിധിയുടെ വരപ്രസാദമായ്ദൈവം
തന്നതാണോരോ മകളും
ജീവിതചുമതല തോളിലേറ്റാനായ്
മകനോ ജന്മം കൊണ്ടു
പ്രാർത്ഥനനൽകിയ ഫലമായവനെനൽകി
കുഞ്ഞുനാളിൽ പുസ്തകതാളിൽ
മുങ്ങി നിവർന്നു വരുമ്പോൾ
യൗവനെ അവനൊരു പണ സമ്പാദകനാകുന്നു
ചുമതല തൻ ഭാണ്ഡം തലയിലേറ്റി
വർദ്ധക്യമായാലും ഇതിനറുതിയില്ല
ആര് പറഞ്ഞു മകനായിപിറന്നോന്
വേദനയില്ലെന്നാരുപറഞ്ഞു
മകനായും, അച്ഛനായും, അപ്പൂപ്പനായും
കാലങ്ങൾ വേഷം കെട്ടിക്കുന്നു
വിശപ്പിന്റെ വേദന നടുവിലും
അരവയർ പട്ടിണിയായും നീങ്ങിടുമ്പോൾ
അമ്മതൻ മടിത്തട്ടിൽ തലചായ്ക്കുന്നു സാന്ത്വനം കിട്ടിടുവാൻ
ജോലികൾ നേടാനും സുഖങ്ങൾ തേടിയും
പിന്നാമ്പുറങ്ങളിൽ അലഞ്ഞിടുന്നു മറ്റുള്ളവർതൻ ദുഃഖങ്ങൾ കേൾക്കയും
സ്വന്തം സങ്കടം ആരോടും പറയാതെ ഉള്ളിലൊതുക്കിടുന്നു
എല്ലാരുമെന്നുടെ ദയയുടെ വായ്പ്പിനായ്
കൈകൾ നീട്ടി വന്നിടുന്നു
എന്നുടെ ഇഷ്ടമോ വിചാരങ്ങളോ
ചോദിക്കാനാർക്കും നേരമില്ല
ആര് പറഞ്ഞു സുഹൃത്തേമകനെന്ന
കഥാപാത്രം വേദന അറിയുന്നില്ലെന്നു
വേദനയാൽ ദേഹി നുറുങ്ങുമ്പോഴും
കണ്ണുനീർഒളിപ്പിച്ചു ചിരിമായാതെ
നിന്നിടുന്നു എല്ലാം സഹിച്ചിടുന്നു
ജീവിത പാന്ഥവിൻ ഭാരങ്ങൾ കാരണം
പ്രണയിക്കുവാൻ പോലും ഞാൻ മറന്നു
മനസ്സറിഞ്ഞൊന്നു ചിരിക്കുവാനാവാതെ
എൻ ആഗ്രഹങ്ങൾ ഞാൻ കുഴിച്ചുമൂടി
ഇനി മാനത്തു പോലുമെൻ ദുഖത്തിന്
ഇടമില്ലിവിടെയീ ഭൂമിയിലും
മറ്റുള്ളവരുടെ മുറിവുകൾ ഉണക്കി ഞാൻ
എൻ സ്വന്തം മുറിവിനോ മരുന്നില്ല
ആരുപറഞ്ഞു മകനായിപിറന്നോന്
ജീവിതേ ദുഖമില്ലെന്നാരു പറഞ്ഞു.

ജീ ആർ കവിയൂർ

By ivayana