രചന : സിന്ധു ഭദ്ര✍

വൃക്ഷം കീറി മുറിക്കുന്നു
പക്ഷികൾ ചത്തു മലക്കുന്നു
അകലേ തൊടിയിൽ തല പോയിട്ടൊരു
തെങ്ങു നിവർന്നു ചിരിക്കുന്നു
അങ്ങേ ചെരുവിൽ ചാഞ്ചാടും
ഇളനാമ്പു തളിർക്കും മരമില്ല
ഇങ്ങേക്കരയിൽ മാമ്പൂ പൂക്കും
മണ്ണു കുളിർക്കും മഴയില്ല
വരണ്ടുണങ്ങിയ പാടം കാണാം
വറ്റിവരണ്ടൊരു പുഴയും കാണാം
അകലെ കാടിൻ നടുവിൽ മലയതു ഇടിയുന്നുണ്ടേ പലനാളുകളായ്
തങ്ങൾ വസിക്കും മരമൊന്നതിലെ
കൂടതു കാണാതുഴറുമ്പോൾ
ദൂരെ കുന്നിൽ ചെരുവിലിരുന്നൊരു
കഴുകൻ നീട്ടി വിളിക്കുന്നു
അഗ്നിച്ചിറകുകൾ വീശി ചുറ്റും
വേനൽ തീമഴ പെയ്യുന്നു
ദൂരേ പച്ചവെളിച്ചം തേടി
മിഴിനീർ പുഴ പോലൊഴുകുന്നു
എന്തിനു മനുജാ ദുഷ്ക്കരുണം നീ
ഞങ്ങടെ ജീവനെടുക്കുന്നു
എന്തിനു മനുജാ ഞങ്ങടെ കുടിലിൻ
കാലുകൾ വെട്ടിമുറിക്കുന്നു.
പിടഞ്ഞു വീഴും പ്രാണനൊരല്പം
ദാഹജലം നീ കരുതില്ലേ.
ദേശാടകരാം ഞങ്ങൾക്കേകാൻ
തണലൽപ്പം നീ കരുതില്ലേ..

വേനലിൽ പറവകൾക്കായി
ഒരു കുമ്പിൾ ജലം കരുതലാവാം.. 🐦🦅🐦🦜🕊️🕊️ബാലസംഘം കൂട്ടുകാർക്കൊപ്പം✊

By ivayana