രചന : ജയേഷ് പണിക്കർ✍
ശ്രുതി ചേർന്നൊഴുകുന്ന ഗാനമായി
സുഖകരമായൊരീ ജീവിതവും
അതിലിന്നു ഞാനങ്ങു പല്ലവിയായ്
അനുപല്ലവിയായി നീയുമിന്ന്
മധുകരമായൊരു രാഗമതിൽ
മതിമറന്നങ്ങനെ ഞാനിരിപ്പൂ
പിൻതുടരുന്നിതെന്നുമെന്നും
മുൻപിലങ്ങെപ്പോഴും നീയാവണം
നിന്നോടു ചേർന്നങ്ങുയർന്നിടുന്നു
നിർവൃതി പൂക്കുമാ ഗാനമെന്നും
കർണ്ണാമൃതമായ് ഒഴുകിടട്ടെ
എന്നും നിലയ്ക്കാതെയാവോളവും
പ്രകൃതിയതാവുമീ പല്ലവിയും
അനുപല്ലവിയായങ്ങു മാറുക നാം
ഉയരട്ടെ നവ ഗാനധ്വനികളെന്നും
ഉണർവ്വിതങ്ങേകട്ടെ പാരിനെന്നും
ഒരുമയോടങ്ങനെയേറ്റു പാടാം
ഒരു പുതു ലോകം പടുത്തുയർത്താം.