രചന : എം.എ.ഹസീബ് പൊന്നാനി✍

നീ ജീവിതവും
ഞാൻ മരണവുമാണ്.
നീ ഒടുങ്ങുമ്പോൾ,
ഞാൻ നിന്നിൽ പടരും.
പിന്നെ ഞാൻ,
അനന്തസുപ്തിയിലാകും ജഡം!
ഗാത്രം മണ്ണിലലിഞ്ഞു വിസ്‌മൃതമാകുമെങ്കിലും
വിണ്ണിലേക്കുയരുമാത്മാവായ്
നീ പുതുപ്പിറവികൊള്ളും.
അന്നുമുതലങ്ങോട്ടിരുട്ടില്ലാതാകും.
മുന്നേ മുനിഞ്ഞു കത്തിത്തീരുംമുമ്പ്,
വാഴ്‌വെണ്ണയൂറ്റിത്തെളി-
യിച്ചതെല്ലാം വെളിച്ചമാണ്!
തേനാറും പാലാറുമൊഴുകു-
മാനന്ദനാകത്തിലാറാടുമെങ്കിലും,
സുഖദുഃഖപൂരണം,
നിന്നോളമാകില്ലൊരു
സുരഭിലസ്വർഗ്ഗവും!
കാറ്റിലും കോളിലുമുലഞ്ഞാലും,
ഘോരതീക്ഷ്‌ണവെയിൽച്ചൂടി-
ലിടയ്ക്കിടെ വന്നെത്തും
തണലും,
ശുക്ലപക്ഷത്തിലെ നിലാപെയ്ത്തും
കണ്ണീരും കിനാവുമിടകലരും
കാതരയാനം
തന്നെയെന്നുമിഷ്ടമെൻ ജീവനേ.!

By ivayana