രചന : സതി സുധാകരൻ✍

നീലമേഘങ്ങളെ തൊട്ടു തലോടി
സന്ധ്യയും താനെ വിരുന്നിനെത്തി.
നീലവിരിയിട്ട ആകാശപ്പന്തലും
കുങ്കുമ രേണുക്കൾ തൂകി മെല്ലെ !
കുങ്കുമം ചാലിച്ചെഴുതിയ
വാനിലൂടാകാശപ്പറവകൾ പോയ് മറഞ്ഞു.
ഭൂമിയേ വേർപെട്ടു പോകുവാനാകാതെ
സന്ധ്യയും സങ്കടം കൊണ്ടു തേങ്ങി
സന്ധ്യാ വന്ദനം
ചൊല്ലാൻ കിളികളും പൂമരക്കൊമ്പിലും വന്നിരുന്നു.
തേനൂറും മധുര ശബ്ദത്താലവരുടെ
നാമസങ്കീർത്തനം
പാടി നിന്നു.
നീലക്കടലിൻ്റെ തീരത്തു നിന്നവൻ
അമ്മയാം ഭൂമിയെ താണു വണങ്ങി
യിട്ടാഴക്കടലി ലേയ്ക്കാണ്ടുപോയി.
ഇരുൾ മൂടിനിന്നൊരാ രാത്രിയെ കണ്ടിട്ട്,
ഭൂമിയും സങ്കടം കൊണ്ടു തേങ്ങി.
കൈവിട്ടു പോയൊരാ കുഞ്ഞിനെ
ഓർത്തവളുടെ കണ്ണുകൾ ഈറനണിഞ്ഞു നിന്നു.
അലയടിച്ചുയരുന്ന തിരമാലകൾ നോക്കി
കണ്ണിമവെട്ടാതെ നോക്കി നിന്നു.

സതി സുധാകരൻ

By ivayana