രചന : അനിയൻ പുലികേർഴ് ✍
സൗഹൃദ സദസ്സിന്നു പോലും വിലക്കുള്ള
കാലം കടന്നുപോയ് സ്വഛമായി
വേലത്തരങ്ങൾ ഉപേക്ഷിച്ചില്ല ആരുമേ
വേലി പൊളിക്കുന്നു ഇപ്പോൾ തന്നെ
പുരുഷാരമുത്സവത്തിമർപ്പിലാറാടിടുന്നു
പരിചയമുള്ളൊരു സംഗതിയാൽ
വേറിട്ട കാഴ്ചകളല്ല തു തെല്ലുമെന്നറിയുക
പുത്തൻ പരീക്ഷണങ്ങൾ ഉണ്ടായിടാം
ഒത്തൊരു മിക്കുന്നു ഒത്തുകൂടിടൂന്നല്ലേ
ആവേശ ആഹ്ളാദപ്പൂരമായി
വെട്ടിപ്പിടിക്കാനല്ല തൻ സ്വത്വബോധത്തിൽ
കൂട്ടപ്പൊരിച്ചിലും കണ്ടെത്തലും
കാണാത്ത കേൾക്കാത്ത പുതു മാനമുണ്ട്
പിറവിയുടെ ആത്മഹർഷ മുണ്ട്
ചരിതങ്ങൾ ചരിത്രങ്ങളായി മാറുമോ
ചിത്രത്തിലെങ്കിലെന്താണ്
ചത്തുപോകുന്നില്ല സംസ്കാരവും മറ്റും
പുതിയ ദിശകളെ തേടിടുന്നു.