രചന : ജോയ് പാലക്കമൂല .✍
മദ്യംവിഷമാണന്ന് പറഞ്ഞു
പദേശിച്ച വചനത്തോട് കലഹിച്ച്
രണ്ടെണ്ണമടിച്ചയുൻമാദത്തിൽ
ചാരിയിരിക്കുമ്പോഴാണ്
സന്ധ്യയുടെ അരണ്ട വെളിച്ചിത്തിൽ
ഒറ്റക്ക് നിൽക്കുന്ന നീണ്ടമരത്തിൻ്റെ
നിഴൽ മിഴിതുളച്ചെത്തുന്നത്
വിഷാദത്തിൻ്റെ തേൻ നുകർന്ന്
വിലാപത്തിൻ്റെ കണ്ണീർ പൊഴിച്ച്
വിരഹത്തിൻ്റെ നോവ് ചാലിച്ച്
വിടപറയാൻ നിൽക്കുകയാണവളും
ഏകാന്തയെ പ്രണയിച്ച
ഏതോ വിചിത്ര കന്യയെപ്പോലെ
ഏണ്ണിയാലൊടുങ്ങാത്ത തിരകളെ കാത്ത
ഏതോ താപസ കന്യയെപ്പോലെ
കൊഴിഞ്ഞ് വീണ ഇലകളെ നോക്കി
കഴിഞ്ഞു പോയ കാലം കുടിച്ച്
കറുത്തിരണ്ട രാവുകളെ
കാത്ത് നിൽക്കുകയാണവൾ
ചപല മോഹഭംഗങ്ങേളോ?
ചായം കറുത്തു കുറുകിയതോ ?
ചരിത്ര നാളുകൾ പകർന്നതോ? നിൻ്റെ
ചഞ്ചലചിത്തം തേങ്ങുന്നതോ ഇന്ന്?