രചന : ഹരിഹരൻ എൻ കെ ✍

ശ്രീകാന്തൻ ശ്രീകൃഷ്ണഭഗവാൻ കടാക്ഷിച്ചല്ലയോ ശ്രീ
മേല്പത്തൂർ നാരായണഭട്ടതിരിയ്ക്കസുഖം ഭേദമാവാൻ
മത്സ്യം തൊട്ടുകൂട്ടണമെന്നുപദേശിച്ചു വൈദ്യർ !
ഹന്ത ! ഭാഗ്യം ജനാനാം !

മത്സ്യം തൊട്ടുകൂട്ടണമെന്ന് പറഞ്ഞപ്പോളന്ന്
ഗുരുവായുപുരേശനെ ധ്യാനിച്ചുവാമഹാത്മൻ
പത്തവതാരവും സംസ്കൃതഭാഷയിൽ വിവരിച്ചൊരാ
ശ്രീമന്നാരായണീയം പിറന്നൂ തൊഴുന്നേൻ !

നാരായണൻ രചിച്ചതും
നാരായണനെക്കുറിച്ചുള്ളതുമാകയാൽ
നാരായണീയം ദ്വയാർത്ഥത്തിലും നാരായണീയം എന്ന് കേൾപ്പൂ
നിത്യം പാരായണം ചെയ്യാൻ മമഹൃദി തോന്നുവാൻ കൈതൊഴുന്നേൻ !

രാപ്പാടിക്കിളിച്ചൊല്ലുപോൽ
മധുരമാം ഓടക്കുഴൽ നാദവും
മയിൽപ്പേടയാടുംവിധം ഘോരമാം
വില്ലൊടിച്ചുള്ളൊരാ ശബ്ദവും
നന്നായ് ചിത്രീകരിച്ചതാ നാരായണീയം
ഭക്തലഹരിയായ് എന്നും വിളങ്ങീടണേ !

യമകിങ്കരർപോലും പിന്തിരിഞ്ഞോടുമാ
രാവണനെ നിഗ്രഹിച്ചതും
അതുപോൽ കംസനെക്കൊന്നതും നാരായണൻ
തന്നവതാരലക്ഷ്യങ്ങളായ് ഭവിച്ചതും വർണ്ണിച്ചൊരാ
നാരായണീയം ഭക്തിയാൽ കൈതൊഴുന്നേൻ !

ണീണീമണിയൊച്ച കേൾക്കുമാനന്ദമായ്
നടതുറന്നുള്ളൊരാ ദർശനം
മേൽപ്പത്തൂരിനു കൗതുകം
പൂന്താനത്തെത്തിരുത്തുവാൻ പോകാഞ്ഞതിൻ കുണ്ഠിതം
എല്ലാം നിൻ ലീലാവിലാസങ്ങളായ്
ദർശിക്കാനൊരുഭാഗ്യമേകണമെനിക്കും കൃഷ്ണാ തൊഴാം പാഹി മാം !

യം യോഗേന്ദ്രം തം ഭജേ കൃഷ്ണാ കാരുണ്യസിന്ധോ !
മേല്പത്തൂരിനു ലഭ്യമായ് ത്തീർന്നുള്ളതാം
ആയുരാരാരോഗ്യസൗഖ്യം തരാൻ കുമ്പിടാം !
കൃഷ്ണാ നീതന്നെയെന്നാശ്രയം !

ഹരിഹരൻ എൻ കെ

By ivayana