രചന : എം.എ.ഹസീബ് പൊന്നാനി ✍

പാട്ടുപാടിപതഞ്ഞുപൊന്തുവോളം
പടിഞ്ഞാററബിക്കടലിലെയലമാല,
പാൽമണൽമാറിലൊടുങ്ങുകില്ല.
പലസഹസ്രാബ്ദങ്ങളാരാമത്തിൽ പലവർണ്ണപുഷ്പ്പങ്ങൾ
പൂത്തുവിടർന്നുഹസിച്ചുനിൽക്കും
പാണ്ഡിത്യഗോപുരമുത്തുംഗം
പിറന്നുവളർന്ന സന്താനസൗഭാഗ്യ
പരിശോഭജനനിയെൻപൊന്നാനി.
പൊന്നാനിക്കളരിയാൽ
പൊൻപ്രഭയേറ്റിയപുത്രരാൽ
പ്രൗഡിയാലെന്നുമഭിമാനഭൂമി.
പൊൻതാരപുഷ്പ്പങ്ങൾ
പെരുമയിൽമൊട്ടിട്ട
പൂങ്കാവനമെൻ പൊന്നാനി.
പറങ്കിയറബിയും
പേർഷ്യനുംഡച്ചുമിഗ്ളീഷുസായ്‌വും
പലകുറിനങ്കൂരമിട്ട-തിന്നാട്ടിൽ.
പൗരസ്ത്യസാർത്ഥവാഹർ
പരദേശികൾ വന്നൂലയിച്ചു
പണ്ടേക്കുപണ്ടേയെന്റെനാട്ടിൽ.
പലദിക്കുതാണ്ടി’തിണ്ടീസു’-തേടി
പായ് വഞ്ചികൂട്ടങ്ങൾവന്നപ്പോൾ
പലവ്യഞ്ജനങ്ങളാലക്കാലമെല്ലാം
പറുദീസയായന്റെ പൊന്നാനി.
പൊന്നൻപ്രഭു വാണ
പ്രദേശമെന്നാകിലോ,
പൊന്നാനയെ നടത്തിയ ‘തമ്പ്രാക്കളാ’ലോ
പൊൻനിറവാനികൾ ചേരുന്ന നാടിനെ
‘പൊൻവാനി’യെന്നുവിളിച്ചതാകാം
പൊരുളുകളെന്തേലുമായാലും
പലവുരുകേട്ടുപതിഞ്ഞതിനാൽ
‘പൊന്നാനി’യെന്നപേർവിശ്രുതമിന്ന്.
പുലിശൗര്യമൂറ്റം ടിപ്പുതൻ
പടയോട്ടം,കുഞ്ഞിമരക്കാർ
പോരാട്ടവീര്യവും.
പ്രോജ്വലധീരനുമർഖാളി,
പണ്ഡിതപുംഗവർ മഖ്ദൂമുമാരും
പൊന്നാര്യശോഭപരത്തിയമണ്ണിൽ,
പലപലജാതിമതങ്ങളിൽ മാനുജർ,
പലതായി തല്ലുമീകെടുകാലത്തിൽ
പൈതൃകസുകൃതവിളനിലമായ്
പലവർണ്ണസൂനങ്ങൾ
പുഞ്ചിരിതൂകുന്നൊരുമ-
പൂക്കുന്ന സുന്ദര മലർവാടി പൊന്നാനി.
“പലമതസാരമേതുമേകം”
പൊന്നായനാടിതിൽ
പാർക്കുമെങ്കിൽ
പറുദീസനാടാണെൻ
പൊന്നാനി!

By ivayana