രചന : വാസുദേവൻ. കെ. വി ✍

വാക്കുകളുടെ വാചാലതയ്ക്കപ്പുറം,
മനസ്സിന്റെ മേച്ചിൽപ്പുറങ്ങളില്‍
നാമറിയാതെ നമ്മുടെ
കിനാക്കള്‍ കൂടുകൂട്ടിയ
ചില്ലകൾ
ഇല പൊഴിയും ശിശിരത്തിൽ
കിനാവുകളന്യമാക്കി നമ്മൾ
സ്വയം കൂടൊഴിഞ്ഞ്
അനാഥമാക്കപ്പെട്ട
ചില്ലകള്‍
വസന്തകാല തിരുശേഷിപ്പുകൾ അന്യമാക്കി ഗ്രീഷ്മതപമേകിയ
സമ്മാനങ്ങളാൽ
അനക്കമറ്റ് മൌനംകൊള്ളുന്ന
ചില്ലകൾ
ഋതുഭേദങ്ങൾ കാത്ത് ഊഷരഭൂവാഴങ്ങളിൽ
ജീവൻ ഒളിപ്പിച്ചുവെച്ച വേരുകൾ നൽകുന്ന പ്രതീക്ഷകളിൽ
മനസ്സൊതുക്കി തപം ചെയ്യും
ചില്ലകൾ

By ivayana