ഇന്റര്‍നെറ്റ് ലഭ്യത വ്യാപകമാകുകയും ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ വളരെ തുച്ഛമാകുകയും ചെയ്തതോടെ കേരളത്തില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂടി. അതോടെ സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ചു.

ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് സ്ത്രീയോ പുരുഷനോ നമ്മളെ ഫോണില്‍ ബന്ധപ്പെടും. നിങ്ങളുടെ കാര്‍ഡിന്റെ കാലാവധി തീര്‍ന്നെന്നും ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ആവില്ലെന്നും നമ്മളെ അറിയിക്കും. ബാങ്കില്‍ നിന്നും വിളിക്കുന്നവര്‍ നമ്മുടെ ജനനത്തീയതിയും വിലാസവും എല്ലാം കൃത്യമായി പറഞ്ഞിാണ് സംസാരിക്കുന്നത്. അതിനാല്‍ തന്നെ ഇവര്‍ ബാങ്കിന്റെ പ്രതിനിധികള്‍ ആണെന്ന് പൂര്‍ണമായും വിശ്വസിക്കും. അപ്പോള്‍ കൂടുതല്‍ ഉപയോക്താക്കളും ഇത് പരിഹരിക്കാനുള്ള മാര്‍ഗം ആരായും.

ഉടന്‍തന്നെ താന്‍ ശരിയാക്കിത്തരാമെന്നും അതിന് ബാങ്കിന്റെ കസ്റ്റമറാണെന്ന് തിരിച്ചറിയാന്‍ താന്‍ ഇവിടുന്ന് ഒരു കോഡ് അയയ്ക്കുമെന്നും അത് തിരിച്ച് പറഞ്ഞു തരണമെന്നും വിളിക്കുന്ന ആള്‍ ആവശ്യപ്പെടും. നമ്മുടെ മൊബൈലില്‍ ഒരു കോഡ് (ഒടിപി) വരും. അത് പറഞ്ഞുകൊടുത്താല്‍ ഉടന്‍ തന്നെ തട്ടിപ്പുകാരന്‍ അത് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തും. ഇതോടെ നമ്മുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും. എന്നാല്‍ എല്ലാ ഇടപാടുകള്‍ക്കും ഒടിപി വരണമെന്നില്ല. അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഒടിപി ചോദിക്കാറില്ല. വിദേശ പേയ്‌മെന്റ് ഗേറ്റ് വേഇടപാടുകള്‍ക്ക് ഒടിപി ചോദിക്കാറില്ല. കാര്‍ഡിലെ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയാവും.

പിന്നെയുള്ളത് കാര്‍ഡ് ക്ലോണ്‍ ചെയ്തു നടത്തുന്ന തട്ടിപ്പാണ്.എടിഎമ്മില്‍ ഇടപാടു നടത്താന്‍ വരുന്നവരുടെ കാര്‍ഡിലെ ഡാറ്റകള്‍ ഈ ഡ്യൂപ്ലിക്കേറ്റ് സ്‌കിര്‍ പകര്‍ത്തിയെടുക്കും. ആ ഡാറ്റ കൊണ്ട് അയാള്‍ എടിഎം കാര്‍ഡുകള്‍ വ്യാജമായി ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നു.25,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ 500 രൂപയ്ക്കു കട്ടിുമെന്ന വാട്‌സ്ആപ്പ് സന്ദേശം കിട്ടാത്തവര്‍ കേരളത്തില്‍ അധികം ഉണ്ടാകില്ല. ഒറിജിനല്‍ ആണെന്ന് തോന്നുന്ന ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവരുടെ ഒറിജിനലിനെ വെല്ലുന്ന പേജ് വരും. അതിലൂടെ വ്യക്തിവിവരങ്ങള്‍ കൊടുത്തു കഴിഞ്ഞാല്‍ അഞ്ചോ ആറോ പേര്‍ക്ക് കൂടി ഈ മെസേജ് വാട്‌സ്ആപ്പിലൂടെ അയച്ചുകൊടുക്കാന്‍ പറയും. എങ്കില്‍ മാത്രമേ പിന്നീട് മുന്നോട്ടു പോകാനാവൂ. അങ്ങനെ ആ അഞ്ചു പേരേ കൂടി വീണ്ടും ഈ കെണിയിലാക്കുന്നു. ഈ പേജുകളിലൂടെ നിങ്ങള്‍ നല്‍കുന്ന ബാങ്ക് ഡീറ്റെയില്‍സ് ഉപയോഗിച്ച് അവര്‍ പണം തട്ടിയെടുക്കും. കൊമേഴ്‌സ് സൈറ്റുകള്‍ ഒറിജിനല്‍ ആണോന്നു ഉറപ്പാക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക.

ഇങ്ങനെയുള്ള തട്ടിപ്പിന് ഇരയായാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ എത്രയും വേഗം പോലീസിനെ അറിയിക്കു കയും പണം പിന്‍വലിച്ചെന്നു കാണിച്ചു നിങ്ങള്‍ക്ക് ബാങ്കില്‍ നിന്നും ലഭിച്ച സന്ദേശം അടക്കമുള്ള വിവരങ്ങള്‍ പോലീസിന് കൈമാറുകയും ചെയ്യണം.ബാങ്ക് സ്റ്റാഫ് ആണെന്ന് പറഞ്ഞാല്‍ പോലും അംഗീകൃത ആപ്പുകള്‍ അല്ലാത്ത ഒന്നും തന്നെ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ അരുത്.ടാക്‌സ് റീഫണ്ട് എലിജിബിലിറ്റിക്ക് അര്‍ഹതയുണ്ട് എന്ന് വിശ്വസിപ്പിച്ച് അവര്‍ തരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ അക്കൗണ്ട് ഡീറ്റെയില്‍സ് അവര്‍ക്കു കിട്ടുകയും ചെയ്യും.ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ കാര്യങ്ങള്‍ക്കായി നേരിട്ട് ബാങ്കുമായി ബന്ധപ്പെടുക. ഫോണിലൂടെ ഒരിക്കലും ഒരു ബാങ്കും നിങ്ങളില്‍ നിന്ന് വിവരങ്ങള്‍ ഇങ്ങോട്ടു വിളിച്ചു ചോദിക്കാറില്ല.

BHIM ആപ്പ് അല്ലെങ്കില്‍ യുപിഐ ആപ്പുകളിലൂടെ ഇടപാടുകള്‍ നടത്തുക.
ഒരിക്കലും എടിഎം കാര്‍ഡിലോ ക്രെഡിറ്റ് കാര്‍ഡിലോ പിന്‍ നമ്പര്‍ എഴുതി വയ്ക്കരുത്.കഴിവതും കാര്‍ഡ് വിവരങ്ങള്‍ ഫോണ്‍ / ഇമെയില്‍ ഇവയിലൂടെ വെളിപ്പെടുത്തരുത്. എപ്പോഴും നമ്മുടെ എല്ലാ അക്കൗണ്ടുകളുടെയും എസ്എം എസ് അലര്‍ട്ട് ഓണാക്കി വയ്ക്കുക. ഇന്റര്‍നെറ്റ് ബാങ്കിംഗിനുശേഷം ബ്രൗസര്‍ ലോഗൗട്ട് ചെയ്യാന്‍ ഒരിക്കലും മറക്കരുത്. സുരക്ഷിതമല്ലാത്തകംപ്യൂട്ടറുകളോ മറ്റ് ഉപകരണങ്ങളോ ബാങ്കിനായി ഉപയോഗിക്കരുത്. തുടരെത്തുടരെ നിങ്ങളുടെ പിന്‍ നമ്പര്‍ മാറ്റിക്കൊണ്ടിരിക്കണം. കാര്‍ഡ് നഷ്ടമായാല്‍ ഉടന്‍തന്നെ ബാങ്കിന്റെ റിപ്പോര്‍ട്ടിംഗ് നമ്പറില്‍ വിളിച്ചു മുന്‍കരുതല്‍ എടുപ്പിക്കണം. കഫെകളില്‍ ഇരുന്നു ഓണ്‍ലൈന്‍ ചെയ്യുമ്പോള്‍ കീലോഗര്‍ സൂക്ഷിക്കണം.

By ivayana