രചന : സതി സതീഷ് ✍

എന്നിലെ പ്രണയഭാവങ്ങളിലൂടെ
ഞാനിന്നും പ്രണയിക്കുന്നത്,
തിരമാലകൾ
അമ്മാനമാടുന്ന
നീലിമയിൽ
മാനം കാണാതെ
മയിൽപ്പീലി ഹൃദയത്തിൽ
മറന്നു വച്ചതിനാലാവാം……
നിൻകരം കവർന്നു
പ്രണയമാണെന്നു
ചൊല്ലുവാൻ
കാലമെത്ര കൂടിയെന്നോ…
ഒരുമിച്ചുറങ്ങുന്ന
ഹൃദയതാളം
ചിത്തത്തിലാത്മ
നൊമ്പരമാകാതെ,
നമുക്കേറെ
സഞ്ചരിക്കാനുണ്ട്….
പ്രണയമാധുര്യം നുകരാനും
നിന്നാത്മ നാദത്തിൽ
പ്രണയമാം ആഴക്കടലിൽ
ഉയിരായ്
നിറ സ്നേഹഗംഗയായ്
ഒഴുകിനിറയട്ടെ.,..
ആത്മാവിൽ നിറയട്ടെ
ഹൃദയരാഗതാളമായ്
പെയ്തിറങ്ങട്ടെ….

സതി സതീഷ്

By ivayana