ചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍

നാട് , തിരുവേഗപ്പുറയിലെ , ഓണക്കുഴിയിൽ വീട്ടിൽ
സെമന്തകം ,
വടക്കൂട്ടു സോമനു
മുറപ്പെണ്ണാണ്.
പ്കഷെ സോമൻ അച്ഛൻ ,
വടക്കൂട്ടു പരമേശ്വരൻ അതിൽ താല്പര്യം തീരെ ഇല്ല.
പെങ്ങൾ മകൾക്കു സോമനെ കൊടുക്കില്ല ഒരു തീരാ വാശി.
ഒരു ഭാഗപരമായ തർക്കത്തിൽ അവർ കൊമ്പുകോർത്തതിന്റെ വൈരാഗ്യം.
ഇക്കാലമത്രയും , എന്തും അച്ഛൻ പറഞ്ഞ വഴിയെ സോമൻ നടന്നിട്ടുള്ളു.
പക്ഷെ , ഓണക്കുഴിയിലെ
സെമന്തകത്തേ… മൂപ്പരങ്ങു ചെറുപ്പത്തിലെ മോഹിച്ചു പോയി.
മനസ്സിൽ മോഹം അങ്ങിനെ കിടക്കുക ആണ്.
സെമന്തകം ആറാട്ടിനു ഉണിത്തിരി അമ്പലത്തിൽ വന്നത് മുതൽ അത് കലശലായി.
സെമന്തകത്തേ കെട്ടിയെ അടങ്ങു ന്നു സോമൻ.
വാളെടുക്കുമെന്ന് പരമശ്വരൻ അച്ഛൻ.
മച്ചാട് കാരണവർ കുറേ ആയി ശ്രദ്ധിക്കുന്നു…
പണിക്കാരോട് , ഇങ്ങനെ പറഞ്ഞു :
ചിത്രത്തിൽ ഈയിടെ ആയി വടക്കൂട്ടു ഇല്ലല്ലോ…,
കഞ്ഞിയിലെ
നെയ്‌തല കാളപ്പൂട്ടു മത്സരത്തിനും കണ്ടില്ല.
പഹയന്മ്മാർ എവിടെപ്പോയി…?!
… “വടക്കൂട്ടിൽ കാറും , കോളും ഉണ്ടല്ലോ ,
ഒച്ചേമ് , ബഹളോം ഇല്ലല്ലോ…
ഇങ്ങനെ അല്ലല്ലോ വടക്കൂട്ടു.
ഇത്തിരി പിശകുണ്ടല്ലോ.
വടക്കൂട്ടിൽ ഒരു പൊക ഇണ്ടല്ലോ…
കനലെരിയുന്നുണ്ട ല്ലോ..അവിടെ
ഒന്നു ശ്രദ്ധിക്കാനും , അപ്പപ്പോൾ വിവരം എത്തിക്കാനും കാരണവർ
ചാരൻമ്മാരോട് പറഞ്ഞു.
മച്ചാട് ,
വടക്കൂട്ടിന്റെ എരിഞ്ഞടങ്ങളിൽ കാത് കൂർപ്പിച്ചിരുന്നു.
നോക്കണേ ഒരു ശ്രദ്ധ.
Love ജോഡികൾ വെറുതെ ഇരുന്നില്ല.
സെമന്തകത്തിനു
സോമനെ ഇഷ്ടമാണ്.
പുരുഷ കേസരിയല്ലേ.
ഉണിത്തിരി അമ്പലത്തിൽ സെമന്തകം
നിത്യസന്നർശകയായി.
സോമനെ കണ്ടു കൊതി തീർക്കാനായിരുന്നു അത്.
പക്ഷേ , മിണ്ടില്ല.
ആക്കാലത്തെ പ്രേമത്തിന്നു അങ്ങനെണ്ട്.
മിണ്ടിയാൽ പ്രണയം പാളും…
അനുഭവിച്ചവർക്ക് അറിയാം.
മിണ്ടിയില്ലേലും രസായിരുന്നു അത്.
നാടൻ പഠിപ്പും , വിവരവും മതി എനിക്ക്…
ഓണക്കുഴിയിൽ വീട്ടിൽ സെമന്തകം സോമനെ കിട്ടിയില്ലെങ്കിൽ ജീവനൊടുക്കും വരെ ഭീഷണി ഉയർത്തി.
ഭൂമിയിൽ
ആദം അവ്വ മുതൽ ഉള്ള ഇഷ്ട മനസ്സുകൾ യോജിച്ചു വളരെ കാലം ജീവിച്ചതായി അറിവുണ്ട്.
വേർപിരിയലും കണ്ടിട്ടുണ്ട്.
ഇതിന്റെ ഒക്കെ രസതന്ത്രം
തേടിപ്പോയിട്ടില്ല.
അത് തരുന്ന കൈയ്‌പ്പു നീരെന്നെ കാരണം.
ഇവിടെ സോമനും ,
സെമന്തകവും ഒരുമിക്കട്ടെ.
എന്റെ സമ്മതം അതിനുണ്ട്.
ആൽത്തറയിൽ ഞാൻ മൊഴിഞ്ഞു.
ഉണ്ണി എന്നെ പിന്താങ്ങി.
എന്നും ഉണ്ണി കൂടെയുള്ളതായി തോന്നിയിട്ടുണ്ട്.
ഒരു
ജേഷ്‌ഠസഹോദരനെ പോലെ…
വഴി കാട്ടി ആയി.
ഓർക്കുന്നു ഇവിടെ… അദ്ദേഹത്തേ.
കഥയിൽ ,
കാലം അവരെ അടുപ്പിച്ചു.
വടക്കൂട്ടു തറവാട് കൂട്ടത്തിൽ നിന്നും വിഷയം കയ്യാളിപ്പോയി.
അവർ ഒരുമിക്കാൻ തീരുമാനിച്ചു.
ഒരൂസം
അവർ കണ്ടു മുട്ടാൻ തീരുമാനിച്ചു.
അവർ നിളാതീരം തിരഞ്ഞെടുത്തു.
അവിടെ എന്തൊക്കെ നടക്കുന്നു ന്നു നമുക്ക് നോക്കാം.
മച്ചാടും ക്യാമറ വെച്ചു പടം പിടിക്കുന്നുണ്ട്.
ചാരൻമാർ പറഞ്ഞു അവർ യോജിച്ചെന്നു.
മച്ചാട് വടക്കൂട്ടിന്റെ അഭിവൃധിയിൽ കണ്ണ് കടി കൂടിപ്പോയോ സംശയം .
കാരണം രണ്ടുകൂട്ടരും ഒന്നായാൽ വടക്കൂട്ടിനെ പിടിച്ചാൽ കിട്ടില്ല ന്ന ന്നെ കാരണം.
ചെറുവരമ്പോട് രണ്ടായി
പകുക്കുന്ന
നിളയിലെ പ്രസിദ്ധമായ മണൽതിട്ട അവർക്കു തണുപ്പുള്ളതായി തോന്നി.
കാമുകന്മാരും , കാമുകികളും ഒന്നിക്കുന്ന മണൽത്തിട്ടായാത്രേ അത്.
അതിൽ സത്യം ഉണ്ട്.
തിട്ട കാക്കാൻ ,
അങ്ങ് ദുരേ ,
പൊട്ടു പോലെ കാണുന്ന
ഉണിത്തിരി അമ്പലത്തിലെ
കെടാ വിളക്കുണ്ട്.
പിന്നെന്തിനു അവർക്കൊക്കെ പേടിക്കാൻ.
തിട്ടയിലെ
ഓരോ മണൽത്തരിയും അവർ ഒരുമിക്കുന്നത് മോഹിച്ചു.
അതിൽ മണൽത്തരികളും
കൂട്ട് നിന്നു.
എന്റെ അറിവിൽ അതാട്ടോ.
ആ സംഗമത്തിൽ മണൽത്തരികൾ കോരിത്തരിച്ചു.
പ്രകൃതി അവർക്കൊരുക്കിയ പൂമെത്തയിൽ
പുളകം കൊണ്ടു.
ഓണക്കുഴിയിൽ സെമന്തകം ,
വടക്കൂട്ടു സോമനെ ,
തന്റെ മാത്രമാണെന്ന സ്വാർത്ഥതയിൽ ,
ഒരു ഊഷ്മളമായ ഗാഡാലിംഗനത്തിൽ
വരിഞ്ഞു മുറുക്കി…,
എന്നിട്ട് ,
ഇങ്ങനെ പറഞ്ഞു
നെടുവീപ്പിട്ടു.
….”എത്ര നാളത്തെ ആഗ്രഹാ…,മാഷേ ഇതു…
എത്ര മോഹിച്ചതാ….,
ഇന്നിതാ…, ചെറുവരബോടിലെ
No.1.പുരുഷകേസരി
എന്റെ അടുത്തടുത്തു….,
തൊട്ടടുത്തു…!!
ആ മണം ഞാൻ അറിയുന്നു.
ഒരു സുരക്ഷിതത്തം എനിക്ക് തോന്നുന്നു…
കൂടെ റിലീഫും.
ഇതു സ്വപ്നാണോ…?!
ദിവസവും പോയി പ്രാർത്ഥിക്കുന്ന
ഉണിത്തിരി അമ്പലത്തിലെ ദൈവങ്ങളെ…,
ഞാൻ നമിക്കുന്നു”.
….. അവൾ പറഞ്ഞു.
കണ്ണുകൾ പരസ്പരം നോക്കി ,
ഒരു സമയം വന്നപ്പോ
അവർ ആ മണൽതിട്ടയിൽ അടുത്തു ,
ഒന്നു , രണ്ടു..,
പുണർന്നു മറിഞ്ഞു.
മേത്ത് മണലു തട്ടിയപ്പോ…,
” എന്തൊരു തണുപ്പ് “…
….സെമന്തകം പറഞ്ഞു.
കുറച്ചു മുൻപ് കനത്ത മഴയിൽ പെട്ട
ആ തിട്ട അവരെ തണുപ്പിച്ചു.
പോരാത്തത്തിന് പുഴക്കരയിലെ
ശീതക്കാറ്റ്
അവരെ ഒന്നൂടി അടുപ്പിച്ചു.
അവർ ഇമ്മിണി വല്യ ഒന്നായപ്പാ..
ആ ശീതക്കാറ്റിലും , ദേഹത്തെ
ഉപ്പുരസം ഉണക്കാനായില്ല..
ഉപ്പിന് മുന്നിൽ
കാറ്റ് തോറ്റു.
അത് സ്ഥിരം ആയിരിക്കും ഇത്തരം അനുഭവങ്ങളിൽ.
“കട്ടു തീറ്റയല്ലേ… അതാ
ടെൻഷൻ കാണും.
കൂടെ വിയർപ്പും”.
….സോമൻ
സെമന്തകത്തിനു , ഉപ്പിനെ സാധൂകരിച്ചു ഉത്തരം കൊടുത്തു.
അപ്പോഴേക്കും ,
പരിഭ്രമം കൊണ്ടു വന്ന സെമന്തക
മാദക മേനിയിൽ വിയർപ്പുകണികകൾ ഒന്നൊന്നായി
പിൻ കഴുത്തിലെ
കുറുനിരയിലുള്ള ചുരുളൻ മുടികൾക്കിടയിലൂടെ ചാലുകൾ ഉണ്ടാക്കി
മത്സരിച്ചു താഴോട്ടൊഴുകി.
ഒരുമയിൽ വിയർപ്പിന് കനത്ത പങ്കുണ്ട്…
…തോന്നിയിട്ടുണ്ട്.
അതിന്റെ ഒക്കെ ബൈപ്രോഡക്റ്റാ അത്.
അവർ ഒരുമിച്ചപ്പോൾ സെമന്തകം പറഞ്ഞു….
… “ഉപ്പുരസം ലേ … ന്നു.
കളി കാര്യമാവുന്നു ന്നു തോന്നിയ സോമൻ ഒന്നൂടി ചോദിച്ചു…,
പെണ്ണേ ,
നിനക്ക് എന്നെ ബോധിച്ചോ…??
അവൻ ആവർത്തിച്ചു…
എങ്കിൽ മാത്രം കൂടെ വാ…
ഉത്തരം പറയാത്ത പെണ്ണിന്റെ ,
തുടുത്ത കവിളിൽ, മൗനം സമ്മതം എന്ന നല്ലറിവിൽ ,
ഒരു സ്നേഹനുള്ള് കൊടുത്തു ,
സോമൻ ,
സെമന്തക ശരീരത്തിൽ ചുംബനകളുടെ
വേലിയേറ്റം കൊണ്ടു ആരോഹണം തുടർന്നു.
അവിടെ ,
‘ഉപ്പുരസം’
ഒരു കാറ്റലിസ്റ്റ് ആയി.
സയൻസ് പഠിച്ചത് എത്ര നന്നായി… ഞാൻ ചിന്തിച്ചു.
കഥക്കെങ്കിലും ഉപയോഗമായല്ലോ.
ഈശ്വരാ…
സോമൻ മുറപ്പെണ്ണിനെ വാരിപ്പുണർന്നു… ന്നു.
തന്റെ
മുറപ്പെണ്ണു…ന്നുള്ള അധികാരം ഉണ്ടല്ലോ…അയാൾക്ക്‌.
ഞാൻ കണക്കുകൂട്ടി.
അതിൽ ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു.
കഥ പുരോഗമിക്കണ്ടേ.
സെമന്തകം
സർവ സമ്മതത്തോടെ ഏറ്റെടുത്ത ആ പുണരൽ acivity
ആകാശ വെട്ടത്തിൽ മുകളിലുള്ള നക്ഷത്രങ്ങളെ വരെ നാണിപ്പിച്ചു.
ഒടുക്കം അതൊന്നു കാണാൻ അവരെ കൊതിപ്പിച്ചു.
പക്ഷേ , പുറം മേനി നടിച്ച നക്ഷത്രങ്ങളാവട്ടെ , ഇങ്ങനെ…,
…. ഞങ്ങളത്ര ചീത്തയല്ലാ….
ഛേ…, ഞങ്ങളൊന്നും കണ്ടിട്ടില്ലേ…,
കൂട്ട് നിൽക്കില്ലേ…ഇതിനൊന്നും ,
ന്ന…മട്ടിൽ വാനിൽ
ഒന്നു മിന്നിക്കെട്ടു.
ഇടയ്ക്കു വാനിൽ തെളിഞ്ഞു ,
ഒളിഞ്ഞു നോക്കി…
‘കള്ളത്തം’ നക്ഷത്രങ്ങളിലും…, ഞാൻ കണ്ടു പിടിച്ചു.
ഇവിടെ ഇങ്ങനെയാ…. വല്ലതും നല്ലത് കണ്ടാലും
ആരും മിണ്ടില്ല.
വേറൊന്നുമല്ല…
സബ്ക്കോണ്ടിനെന്റിലെ കൊളോനിയിസത്തിന്റെ
ബാക്കിപത്രാ…നമ്മളൊക്കെ.
ഒരു കോൺഫിഡൻസ് കുറവുണ്ട് സമൂഹത്തിൽ.
ഒരു കാലത്ത് തലമുറകളായി അടിമകൾ ആയതിന്റെ
കുഴപ്പാ.
ഇംഗ്ലീഷും, പോർച്ചുഗീസും , വരുത്തിയ വിനയാ.
കാലം എടുക്കും മാറാൻ.
പക്ഷെ , അമേരിക്ക ഉണ്ടിവിടെ…
മാറ്റം നടന്നത് തന്നെ.
പുതു തലമുറയെ അവർ ഒരു മയക്കത്തോടെ കൊണ്ട് നടത്തും.
അതിനുള്ള കോപ്പ് ഉണ്ട് അവരുടെ കയ്യിൽ.
അതിന്റെ ചട്ടുകം നമ്മളും.
വെറുതെ നക്ഷത്രങ്ങളെ എന്തിനു പഴി പറയുന്നു….!
പ്രകൃതി
മനസ്സറിഞ്ഞു
തന്ന
ഇരുട്ടിൽ ,
അലസമായ ,
ആ സായാഹ്നം ,
രാത്രിക്ക് വഴിമാറിയപ്പോൾ
തന്റെ ശരീരത്തിലെ
അധികപ്പറ്റായ വസ്ത്രങ്ങളെ…, ആഭരണങ്ങളെ..,
പറിച്ചു മാറ്റി…, അങ്ങ്മിങ്ങും , പറക്കുന്ന മിന്നാമിനുങ്ങുകളുടെ വെട്ടത്തിൽ അവർ
ഉടലുകൾ കണ്ടു.
കൈമാറാൻ മസ്നസ്സുകൾ ഒരുങ്ങി.
ഒടുവിൽ
സെമന്തകം
ആ , പുരുഷകേസരിയുടെ കാതിൽ ഇക്കിളി കൂട്ടി ,
അത് വരെയുള്ള ഗോപ്യത ദൂരേക്കളഞ്ഞു ,
മാദകമായ ,
സ്വ ശരീരം
മൊത്തം
സോമന് സമർപ്പിച്ചു.
….എന്ത് വേണെലും ആയിക്കോ മട്ടിൽ സ്വാതന്ത്രം കൊടുത്തിട്ടു ,…
……ഇത്തിരി മിടിപ്പു കൂട്ടി ഇങ്ങനെ പറഞ്ഞു.
“എനിക്കിഷ്ട്ടാ നിങ്ങളെ…,
കുറേ ഇഷ്ട്ടാ….,
….ഇവിടം മുതൽ
ഈ സെമന്തകം നിങ്ങളുടെ.
സമയം കുറച്ചല്ലേ ഉള്ളൂ”…
പുണരലിലും സമയനിഷ്ഠ പറഞ്ഞുവച്ച പ്രകൃതിയെ ഞാൻ അവിടെ കണ്ടു.
അവൾ തുടർന്നു…,
ഇനി വൈകിക്കേണ്ട..,
….സന്തോഷിപ്പിച്ചോളു”..

കൃഷ്ണപ്രസാദ്

By ivayana