രചന : ടി.എം.നവാസ് ‘വളാഞ്ചേരി’✍

എല്ലാ മതദർശനങ്ങളിലും വിവിധ രീതിയിൽ ഉപവാസങ്ങളുണ്ട്. സകല
തിൻമകളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്ന ഒരു കവചമാണ് വ്രതം.

വ്രതമെന്ന പരിചയെടുത്ത് നാം ഓടണം
യുദ്ധക്കളത്തിലേക്കാർജ്ജ വത്തോടെ നാം
നേരിടാനായതുണ്ടൊട്ടേറെ ശത്രുക്കൾ
കൊമ്പുകുലുക്കി വരുന്നു
നേരെ അവർ.
മൂർച്ചയുള്ളായുധം കൊണ്ടതു മാത്രമേ .
നേരിടാനൊക്കുമീ ശത്രു ഗണത്തെ നീ .
അറിഞ്ഞു പോരാടണമായുധമേന്തി നീ .
ക്ഷമയെന്ന യായുധം മുറുകെ പിടിക്കണം.
വ്രതമെന്ന പരിചയെ ചേർത്തു പിടിക്കണം.
ആർത്തു വരുന്ന അസൂയയെ വെട്ടണം
ആർദ്രമാം കരുണയെ ഇറുകെ നീ പുൽകണം..
ദാനവുമായി നീ ധന ശുദ്ധി നേടണം .
വീണ്ടും വരുന്നതാവിദ്വോഷം നേർക്കുനേർ .
സ്നേഹമാം ഇഫ്താറു കൊണ്ടത് കൊത്തണം
പിന്നിൽ നിന്നാക്രമിച്ചിടും പിശാചിനെ .
പിടിച്ചുകെട്ടീടണം പ്രാർത്ഥന കൊണ്ടു നീ .
കേൾവിയിൽ കാഴ്ചയിൽ സംസാര വേദിയിൽ
കണ്ടിടാം കാണാത്ത അണുവായുധങ്ങളെ .
വീണ്ടുവിചാരവുമോർമയുമായി നീ .
നേരിട്ടിടേണമീ ശത്രു ഗണത്തെ നീ .
ദിനമഞ്ചു നേരവും താഴ്മയായ് കേഴണം .
ധൈര്യവും സ്ഥൈര്യവും ചോരാതെ നിൽക്കുവാൻ.
ഇങ്ങിനെ വ്രതമെന്ന പരിച
യതേന്തിയാൽ .
നാഥൻ നമുക്കേക്കും വിജയം സുനിശ്ചിതം.

ടി.എം.നവാസ്

By ivayana