രചന : സാബു കൃഷ്ണൻ ✍
കാരുണ്യ പ്രഭുവേ തമ്പുരാനേ
സ്നേഹക്കടലാം പരം പൊരുളെ
മാനത്തൊരമ്പിളി പ്പൂവു പോലെ
ചന്ദ്ര കിരണം പൊഴിച്ചവനേ.
എത്ര വിശുദ്ധ സ്നേഹ പ്രഭാവം
ഉള്ളിലൊരു പൊൻ തിരി തെളിയ്ക്കു
അന്ധകാരമൊഴിയട്ടെ ചിത്തം
വെണ്ണിലാ സ്നേഹമുദിച്ചുയരാൻ.
വാക്ശുദ്ധിയല്ലോ ഏവർക്കുമാദ്യം
മനശശുദ്ധിയോടെ പുണ്ണ്യ കർമ്മം
സ്നേഹമല്ലാതൊരു നന്മയില്ല
പുണ്യ പ്രകാശമേ കൈ തൊഴുന്നേൻ.
നല്ല വാക്കോതണം പുണ്യനാളിൽ
ദാന ധർമ്മം നൽകി നന്മ ചെയ്വിൻ
സ്നേഹിക്ക തമ്മിലൊരുമയോടെ
സാഹോദര്യത്തിന്റെ ഉണ്മയോടെ.
സത്യവും നീതിയും കൈ വിടാതെ
റമദാൻ നിലാവുള്ളിൽ നിറയ്ക്കൂ
ഹൃദയ വിശുദ്ധിയുള്ളിടത്തെ
റസൂലിൻ സ്നേഹ കിരണമുള്ളൂ.
നമസ്കാരം പ്രിയ സോദരരെ
ഒരുമിച്ചു വാഴ്ത്താമീശ്വരനെ
സ്നേഹവു മൈക്യ,വുമാദരവും
എന്നുമന്യോന്യം നിറഞ്ഞിടട്ടെ.