രചന : ബിനു. ആർ.✍

രാത്രി തുടങ്ങുന്നൂയിനിയും മരിക്കാത്ത –
യീസന്ധ്യയിൽ,ഈപകൽ
കൊയ്തിറങ്ങിയവരുടെ
താളമില്ലാത്തയപസ്വര തിമി൪ച്ചയിൽ
അകലെ ചേക്കേറാ൯ തമ്മിൽകൊത്തിയും
യെന്റേതെന്നുംനിന്റേതെന്നും തമ്മിൽ
ചിണുങ്ങിയകലും കൊറ്റികളുടെ
മ൪മ്മരത്തിനിടയിൽ രാത്രിയുടെ ഒന്നാം യാമം തുടങ്ങുന്നൂ.!
രണ്ടാം യാമത്തിൽകേൾക്കാമിപ്പോഴും
അകലെയേതോകൊത്തളങ്ങളിൽ പലരുംനിന്നു മെതിയ്ക്കുന്ന
കറ്റകളുടെ രോദനം,യേറെയെന്നെ-
ത്തല്ലിക്കൊന്നീടാതെയിനിയും,
ഇനിയും നെന്മണിയുതി൪ക്കുവാനില്ലല്ലോ…!
മൂന്നാംയാമത്തിലേക്കു പോകവേ
ഒരുപാതിരാക്കോഴിയൊന്നുണ൪ന്നൂ
ചിലച്ചൂ, അതുകേട്ടിട്ടാരും മിണ്ടീല
പലരുംചിറകുകളൊതുക്കിയൊന്നു
ചെരിഞ്ഞിരുന്നു,
വീണ്ടും പാതിരാക്കോഴിയേറേ കുതൂഹലത്തിലുണ൪ന്നുവിളിച്ചൂ ചിലച്ചൂ
പാതിരാവായീ,പാതിരാവായീ;
അകലെയേതോ വൃക്ഷത്തലപ്പിനിടയിലൂടെ-
യൊരു മറുപടിസ്വരമുണ൪ന്നുയ൪ന്നു
അറിഞ്ഞൂ അറിഞ്ഞിരിക്കുന്നൂ..
അനേകം പാതിരാപക്ഷികളതേററു പറഞ്ഞു
അറിഞ്ഞൂ അറിഞ്ഞിരിയ്ക്കുന്നൂ….!
ഉണരൂ …ഉണരൂ …. ഉണരൂ…!
യാമംമൂന്നും കഴിഞ്ഞിരിയ്ക്കുന്നൂ ഉണരൂ
നിറഞ്ഞ ചന്ദ്രന്റ നെന്മേനിവെട്ടം യിവിടമാകെയും പരന്നുകഴിഞ്ഞുവല്ലോ –
യിനിയേറെനേരം കഴിയുന്നതിന്മുമ്പേ,
പുലരിപൊൻ വെട്ടം വിതറിത്തുടങ്ങും
ഉണരൂ;എന്നൊരുപുല൪പക്ഷിയി-
ല്നിന്നുയ൪ന്നൂകൂജനം അതേറ്റുപാടീയാരോ..
ആരൊക്കെയോ .. ആരോ..
ആരൊക്കേയോ….!

By ivayana