രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍

മണ്ടുക,മണ്ടുക, മണ്ടുക മലോകരെ
താണ്ടുക,താണ്ടുക,താണ്ടുകദൂരമേറെ
വിശ്രാന്തഭൂമികയിലശാന്തം വിതച്ച്
സഞ്ചാരപദങ്ങളിൽ സായന്തനനേരം
യുദ്ധകാഹളം മുഴങ്ങി വെടിക്കോപ്പു –
കൾനിരന്നു.

തീ തുപ്പുംയന്ത്രങ്ങളുംതുപ്പാക്കിയും
തീപ്പന്തമായി മാറി. ഒരായുസ്സിന്റെ
വീയർപ്പിൽ പടുത്തുയർത്തിയതൊ-
ക്കെയും ഒരുനിമിഷം ഒരുനിർമിഷ-
ത്താലഗ്നിവിഴുങ്ങി .

പച്ചമനുഷ്യർ പച്ചയായികത്തിയമരുന്നു.
പിച്ചവെയ്ക്കും പ്രായത്തിലെപിഞ്ചോ –
മനകൾ പത്തായി പൊട്ടിത്തെറിക്കുന്നു.
പാപികൾ പിന്നെയും തിമിർത്താടുന്നു
തീ മഴപെയ്യുന്നു.

ആർത്താർത്തട്ടഹിസിച്ചവർ
പ്രതികരണ ശേഷിഇല്ലാത്തൊരു
ജനതയെ നിരനിരയായി നിറുത്തി
നിറയൊഴിച്ചു.

ഉയിരറ്റ് പോയവരും,ഇനിയുംമരിക്കാതെ
പാതിമരിച്ചവരേയും ചേർത്തവർ
അന്ത്യശുശ്രൂഷകളൊന്നുമെയില്ലാതെ
കൂട്ടമായികൂട്ടി മണ്ണിട്ട് മൂടുന്നു.

അനുനയചർച്ചകൾ വിഫലമാകുന്നതും
ഉൾക്കിടിലത്തോടവരറിഞ്ഞു.
ജനമസ്ഥലയിൽ ജീവിക്കാൻ
ദേശസ്നേഹംനെഞ്ചിലേറ്റിയടർക്ക –
ളത്തിലങ്കമാടി നിരായുധരായി.

മണ്ണിനോട് മോഹമേറി സ്വരാജ്യത്തിനായതത്ത്വമേറ്റീടാൻ
നിഷിദ്ധമായഅതിർവരമ്പുകൾ
മറികടന്നെത്തിയ നിരന്തണന്മാർ
ഭോഷന്മാർ നിങ്ങളറിയുക.

കാലചക്രമുരുളുന്നു പിന്നോട്ടല്ല
മുന്നോട്ട് മുന്നോട്ട് യൗവ്വനത്തിൻ
തിമിർപ്പിൽ നീ കിതക്കും കാലവും
വിദൂരമല്ല. വിദൂരമല്ല.

പാരിനാര് അതിര് തീർത്തു ?
നീയൊ ? നിന്റെ പൂർവ്വികരൊ ?
ഈ യുദ്ധത്തിലാര് ജയിച്ചു ?
നീയൊ ? അതൊ ?സഹസ്രാബ്ദങ്ങ-
ളേറെ കൊഴിഞ്ഞാലും മരിക്കാതെ
ജനഹൃത്തിൽ കൂടയേറിയ ധീര – രക്തസാക്ഷികളൊ ?
നിറുത്തുക നിറുത്തുക ..ഈ യുദ്ധം
നിറുത്തുക നിറുത്തുക ..ഈ നരഹത്യ
നിറുത്തുക നിറുത്തുക ഈ.-
അധിനിവേശം. നിറുത്തുക നിറുത്തുക
ഈ.. അധിനിവേശം.

മനോജ് മുല്ലശ്ശേരി

By ivayana