രചന : മായ അനൂപ്✍

കാലങ്ങളേറെയായ് മണികൾ കിലുക്കാത്ത ചിലങ്കേ
നീ ഒന്നിനി ചിരിച്ചീടുമോ….
ആ നൂപുര ധ്വനി കേട്ടുണരട്ടെ ഞാൻ….
വീണ്ടുമെൻ നർത്തനം തുടർന്നിടട്ടെ….
വീണ്ടുമെൻ നർത്തനം തുടർന്നിടട്ടെ….(2)


കലയുടെ കനക സഭാതലം തന്നിലെ
യവനിക മന്ദം ഉയരുകയായ് (2)
സപ്ത സ്വരാംഗനമാരേ നിങ്ങളിന്നൊരു
നവ മോഹന രാഗമുതിർക്കൂ…(2)
ആ രാഗമാലികയിൽ ഞാനലിഞ്ഞാടിടട്ടെ….
(കാലങ്ങളേറെയായ് )


മണി നൂപുരത്തിൻ താള ലയങ്ങളെൻ
ആത്മാവിൽ അമൃത മഴയായി പൊഴിയവേ (2)
ഞാനതിൽ അലിഞ്ഞലിഞ്ഞാടിടട്ടെ….
വീണ്ടും ഒരു ലാസ്യ നർത്തനമാടിടട്ടെ….(2)
എൻ സുഖദ നടനം തുടർന്നിടട്ടെ…..
( കാലങ്ങളേറെയായ് )

മായ അനൂപ്

By ivayana