ഇന്ത്യന്‍ വംശജരായ റിക്കി കെജിനും ഫാല്‍ഗുനി ഷായ്ക്കും ഗ്രാമി പുരസ്കാരം. മികച്ച പുതിയ ആല്‍ബം വിഭാഗത്തിലാണ് റിക്കി കെജ് പുരസ്കാരം നേടിയത്. മികച്ച കുട്ടികളുടെ ആല്‍ബം വിഭാഗത്തിലാണ് ഫാല്‍ഗുനി ഷായുടെ നേട്ടം.
അതേസമയം, ഇന്ത്യന്‍ ഇതിഹാസ ഗായിക ലത മങ്കേഷ്കറെയും സംഗീതസംവിധായകന്‍ ബപ്പി ലഹ്രിയെയും ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ അനുസ്മരിക്കാതിരുന്നതും വിവാദമായി. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്.
കരിയറിലെ രണ്ടാമത്തെ ഗ്രാമി പുരസ്കാരത്തിനാണ് റിക്കി കെജ് അര്‍ഹനായത്. റോക്ക് ഇതിഹാസം സ്ററുവര്‍ട്ട് കോപ്ലാന്‍ഡിനൊപ്പം സംഗീതം നല്‍കിയ ‘ഡിവൈന്‍ ടൈഡ്സ്’ ആണ് മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫാല്‍ഗുനി ഷായുടെ ‘എ കളര്‍ഫുള്‍ വേള്‍ഡ്’ എന്ന ആല്‍ബത്തിനാണ് പുരസ്കാരം.
അമേരിക്കയിലെ നോര്‍ത്ത് കരോലൈനയില്‍ ജനിച്ച റിക്കി കെജ് എട്ടു വയസ്സുള്ളപ്പോള്‍ മാതാപിതാക്കളുടെ നാടായ ഇന്ത്യയിലെത്തി ബംഗളൂരുവില്‍ താമസമാക്കിയതാണ്. ദന്തവൈദ്യം പഠിച്ചെങ്കിലും സംഗീതമാണ് തന്റെ കരിയര്‍ എന്ന് തിരിച്ചറിഞ്ഞ റിക്കി ആ വഴിയില്‍ മുന്നേറുകയായിരുന്നു. 2015ല്‍ ‘വിന്‍ഡ് സംസാര’ എന്ന ആല്‍ബത്തിന് ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു. കോപ്ലാന്‍ഡിനൊപ്പം വേദിയിലെത്തിയ റിക്കി സദസ്സിന് ‘നമസ്തേ’ എന്നഭിവാദ്യം ചെയ്താണ് പുരസ്കാരം ഏറ്റുവാങ്ങിയത്. പരിസ്ഥിതി പ്രവര്‍ത്തകന്‍കൂടിയാണ് റിക്കി.
മുംബൈയില്‍ ജനിച്ച ഫാല്‍ഗുനി ഷാ ഉസ്താദ് ജയ്പുര്‍ ഖരാനയില്‍ സുല്‍ത്താന്‍ ഖാന്റെ കീഴില്‍ സംഗീതം പഠിച്ചശേഷം 2000ത്തില്‍ അമേരിക്കയിലേക്കു കുടിയേറി. ഫാലു എന്ന് വിളിപ്പേരുള്ള ഫാല്‍ഗുനിയുടെ ആദ്യ ഗ്രാമി പുരസ്കാരമാണിത്.