രചന : ഗീത.എം.എസ്…✍️

നിലവിളക്കരുത്
വിലയില്ലാത്തിടങ്ങളിൽ
നിലവിളിക്കരുത്
വിലയില്ലാത്തിടങ്ങളിൽ
നിലമൊരുക്കരുത്
വിലയില്ലാത്തിടങ്ങളിൽ
നിലമളക്കരുത്
വിലയില്ലാത്തിടങ്ങളിൽ
നിലമറക്കരുത്
വിലയില്ലാത്തിടങ്ങളിൽ
നിലയുറപ്പിക്കരുത്
വിലയില്ലാത്തിടങ്ങളിൽ
നിലയുറപ്പിക്കരുത്
നിലയില്ലാക്കയങ്ങളിൽ
നിലംപതിക്കരുത്
നിലയില്ലാത്തിടങ്ങളിൽ

By ivayana