രചന : ജയേഷ് പണിക്കർ✍️

പുറത്തു കാണുമീ മുഖത്തിനൊക്കെയും
അകമതിലുണ്ടൊരു മുഖം
ചിരിച്ചു കാണിയ്ക്കും ,കളിച്ചുമങ്ങനെ
ചതിക്കുഴി തന്നകത്താക്കും
പകൽ വെളിച്ചത്തിൽ ശുഭകരമായി
ഇരുളിൽ കറുക്കുന്നു നിറമതും
ചതിച്ചു നേടിയിട്ടൊടുവിലങ്ങനെ
ഒളിച്ചു നില്പാണു പലരുമേ
മുഖമങ്ങുമൂടാമെളുപ്പമങ്ങാകും
മനസ്സങ്ങു മൂടുവാനാവില്ലതെന്നും
കപട പ്രണയത്തിൻ മുഖം മൂടിയാലെത്ര
കഴുത്തിൽ കുരുക്കങ്ങതേറിടുന്നു
ന്യായാന്യായങ്ങൾ മൂടുപടമണിഞ്ഞാ
കെയലയുയുന്നീ മാനവരും
സങ്കടമാകവേ മൂടിവച്ചീടുന്നു
പുഞ്ചിരിയാകും മുഖപടത്താൽ
അഴിഞ്ഞു വീഴുമിതൊരിക്കലെങ്കിലും
അധികമായുസ്സതിനില്ലോർക്കുക

ജയേഷ് പണിക്കർ

By ivayana