രചന : മായ ടി എസ്✍️

പടർന്നു പന്തലിച്ചു
പൂത്തു പൂമണം പേറി
പൂക്കളും കായ്കളും
ഇടകലർന്നു
നുരയും യൗവനത്തിൽ –
അതിനിടയിൽ ,
വിതുമ്പും വിരിമാറിൽ
ഭാവുക ഭാവം പകർന്നു
ഫലങ്ങളും
വിരിയാൻ വിതുമ്പുന്ന
മൊട്ടുകളും
വിരിഞ്ഞു കൈവിരൽ വിരൽത്തുമ്പിൽ വളർന്നു മാസ്മരിക ഉദ്യാനം
മറഞ്ഞു കലാകാരൻ
ഉണർന്നു അവനിലെ പുരുഷത്തം.
എല്ലാം മറന്ന് ഒന്ന് ലാളിച്ചു
അവൻ്റെ കർമ്മത്താൽ
സൃഷ്ടിച്ച ‘ആ കുഞ്ഞിനെ ‘
കലാകാരൻ ഭിഷഗ്വരൻ അല്ല
ക്യാൻവാസ് ഒരു ഒരു രോഗിയും അല്ല
ബോധം വീണപ്പോൾ
മരവിച്ചു ആവിരൽതുമ്പുകൾ
കാലം നൽകിയ കൈവള ഭാരത്താൽ …
‘വേണം ‘സൃഷ്ടിയെന്ന്
ആഗ്രഹിച്ച്
കാൻവാസും കലാകാരനും
ഒന്നായാൽ
സൃഷ്ടിക്ക്
ഉത്തരവാദിയാര് …?

മായ ടി എസ്

By ivayana