രചന : സാബു കൃഷ്ണൻ ✍️

ഉഷ്ണച്ചൂടിന്റെ ഒരുച്ചനേരത്ത്
ഞാനവിടെ ചെന്നിറങ്ങി. എന്നെ വായിക്കുന്ന
കൂട്ടുകാരിൽ ഇരുമ്പ് ഷീറ്റിന്റെ മേൽക്കൂരയുള്ള വീട്ടിൽ തമാസക്കുന്ന
വരുണ്ടോ? ഞാൻ കഴിഞ്ഞ ദിവസം പോയ
ത് തകര ഷീറ്റുള്ള വീട്ടിലാണ്.അങ്ങനെ
വീടെന്നു പറയാനൊന്നുമില്ല.ഒരു ആറുകാ
ൽപ്പുര.അതിനുള്ളിൽ ഇപ്പോൾ നാലുപേർ
താമസിക്കുന്നു വിധവയായ ഒരമ്മയും
രണ്ടു പെണ്മക്കളും ഒരു മുത്തശ്ശിയും.
കാറ്റും വെളിച്ചവും കടക്കാത്ത ആ പുരക്കു
ള്ളിലേക്ക് കടന്നു. വാസ്തവ
ത്തിൽ അതൊരു ചൂളയായിരുന്നു.വെന്തു
രുകുന്ന ചൂള. ആ പ്രദേശത്ത് അതുപോലു
ള്ള ചൂളകൾ വേറെയും ഉണ്ടായിരുന്നു.
അത്തരം കൂരകളിൽ താമസിക്കുന്നവരു
ടെ തലയിലെഴുത്തു ഓർത്ത് ഞാൻ ദുഃഖി
ച്ചു. ഇപ്പോൾ തകരച്ചൂളകൾ കണ്ടു ഞാൻ
നോക്കി നിന്നു പോകും.മീന സൂര്യന്റെ
ചൂടിൽ ചുട്ടു പഴുക്കുന്ന ചൂളകൾ. ഞാൻ
നന്നായി വിയർക്കുന്നുണ്ടായിരുന്നു.അതി
നുള്ളിൽ രണ്ടു മാസംതാമസിച്ചാൽ എന്നെപ്പോലെ
ഒരാൾക്കുതാങ്ങാനാവില്ലഎന്നത് തീർച്ചയാ
ണ്. ആ വീട്ടിലാണ് നിരാലംബരായ നാലു
സ്ത്രീകൾ ഹൃദയം പൊട്ടി ജീവിക്കുന്നത്.
എല്ലാ പ്രതീക്ഷകളും അസ്തമിച്ച നാലു
പാവങ്ങൾ .അവർ നീട്ടിത്തന്ന ഒരു കസേര
യിൽ ഞാനിരുന്നു. നാലക്ഷരം പഠിപ്പിച്ച
ഒരാളാണ് ഞാനെന്നറിഞ്ഞപ്പോൾആ വീട്ടിൽ
കൂട്ട നിലവിളി ഉയർന്നു. അതു താങ്ങാനുള്ള ശക്തി എനിക്കില്ലായിരുന്നു.
ഞാൻ മുഖം പൊത്തി, എനിക്കും കരച്ചിൽ
വരുന്നുണ്ടായിരുന്നു.അവരുടെ അണപൊട്ടിയ സങ്കടവും
സഹിക്കാനാവാത്ത ചൂടും എന്നെ വല്ലാതെ
അസ്സ്വസ്ഥനാക്കി. വെളുപ്പിനെണീറ്റു റബ്ബർ
ടാപ്പിംങ് കഴിഞ്ഞ ശേഷമാണ് പഠിക്കാൻ
എത്തുന്നത്. വീട്ടിലുള്ളവർ പാലെടുക്കും
അതിൽ നിന്നു കിട്ടുന്ന കൂലിയാണ് ഒരേയൊരു ജീവിത മാർഗ്ഗം.
രാത്രിയിൽ
അസഹ്യമായ ചൂടിൽ നിന്നു ഇത്തിരി
ആശ്വാസത്തണു തേടി റബ്ബർ തോട്ട
ത്തിലെ പാറപ്പുറത്ത് കിടക്കാനെന്നു
പറഞ്ഞു പായും തലയിണയും എടുത്തു
പോയി അത്രയുമേ വീട്ടുകാർക്കറിയൂ.
നേരം വെളുത്തിട്ടും ആളെ കാണാതായ
പ്പോൾ റബ്ബർ തോട്ടത്തിലേക്ക് അന്വേഷിച്ചു
പോയി. അപ്പോഴും ആളുറക്കത്തിലായി
രുന്നു.നീണ്ട നിദ്ര.ചൂടും വെളിച്ചവുമില്ലാത്ത
ഒരു വീട് സ്വപ്നം കണ്ടുറങ്ങുകയാണ്.
കായാമ്പൂ വർണ്ണനെപ്പോലെ നീലയിൽ
പുതഞ്ഞു അവൻ കിടന്നു. തകര ഷീറ്റിട്ട
ചൂളക്കുള്ളിൽ വെന്തുരുകി കിടക്കുമ്പോൾ
റബ്ബർ തോട്ടങ്ങൾ മാടി വിളിക്കും.നിങ്ങൾ
പോകരുത്.ചൂളയിൽ ഉരുകിയൊലിച്ച്
സഹിച്ചു കിടന്നു കൊള്ളണം.

സാബു കൃഷ്ണൻ

By ivayana