ഡേയ് നീ സിക്സ് അടിച്ചില്ലെങ്കി നമ്മളീ  കളി ജയിക്കില്ല, സിക്സ് അടിച്ചാലും അപ്പ്രത്തെ വീണയുടെ വീട്ടിലോട് അടിക്കേണ്ട , അവിടെ പോയ് പന്തെടുക്കാൻ ഇവന്മാർ എല്ലാം കൂടെ ഓടും, അവളെ പിന്നെ നിനക്കു വളയ്ക്കാൻ പറ്റില്ല , നീ തന്നെ സിക്സ് അടിച്ചിട്ട് നീ തന്നെ പന്തെടുക്കാൻ പോണതല്ലേ ഹീറോയിസം , ഏഹ് ,നോൺ സ്ട്രൈക്കർ എൻഡിൽ നിന്നും പിച്ചിന്റെ നടുക്ക് ചെന്ന്  രാമൻ വിജയനോട് പറഞ്ഞതും അവൻ ചാർജ് ആയി, വിജയ് അവന്റെ ക്രിക്കറ്റ് ബാറ്റും, രാമന്റെ മടൽ ബാറ്റും തമ്മിൽ മുട്ടിച്ചു, പിച്ചിൽ ഒന്ന് ബാറ്റ് വെച്ച് കുത്തി ഇളക്കിയിട്ട് ക്രീസിലേക്ക് തിരിഞ്ഞു നടന്നതും രാമൻ ഒരു ഗ്രെഗ് ചാപ്പലിന്റെ ഭാവം കൈവരിച്ചിരുന്നു  , അല്ലേലും വീണയുടെ കാര്യം പറയുമ്പോ ആരാ ചാർജ് ആവാത്തത്, രാമൻ തിരിച്ച നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് നടക്കുന്നതിനടയിൽ വീണയുടെ അച്ഛൻ  പുറത്തേക്ക് ഇറങ്ങുന്നത് ഒളികണ്ണാലെ കണ്ടു , ഡാ വിജയ് നീ സിക്സ് അടിച്ചോ,ബാക്കി ഞാൻ  നോക്കിക്കോളാം എന്നുറക്കെ രാമൻ വിളിച്ചു പറഞ്ഞു ,വീണ കേട്ട് കാണണേ ഭവാനെ എന്ന് രാമൻ സ്വയം  പ്രാർത്ഥിച്ചു , അമ്പയർ രാമനെ ദയനീയമായിട്ടു  നോക്കി : താൻ എന്തിനാടോ എന്നെ നോക്കുന്നെ , അല്ല സിക്സ് അടിച്ചാൽ കളി ജയിക്കൂലെ പിന്നെ  താൻ എന്ത് നോക്കാനാ , അത് ഞാൻ നോക്കിക്കോളാം  കണ്ടം കളിയേൽ അമ്പയർ  വേണ്ടെന്നു പറഞ്ഞപ്പോ ഞാൻ തന്നെ പിടിച്ചു നിർത്തിയതും പോരാ , വർത്താനം പറയുന്നോ ,???

തേചോരച്ചു  അല്ലെങ്കിലേ ഒരു പരുവമായി ആ ടെന്നീസ് പന്ത് ശ്യാം ഒന്നും കുടി തേച്ചു ഉരച്ചു, സ്വിങ് കിട്ടാനാ അളിയാ എന്ന് അവൻ പന്തിന്റെ ഉടമയോടു ആംഗ്യം കാണിച്ചു ആശ്വസിപ്പിച്ചു , കമോണ്ട മച്ചാനെ നമുക് പിടിക്കാം എന്ന് ഗ്രൗണ്ടിൽ വിളികൾ  ഉയർന്നു, കീപ്പർ രണ്ടു കയ്യും ആകാശത്തോട്ടു നീട്ടി അടിച്ചു , എറിഞ്ഞു പിടിപ്പിക്കട, ഒരു പന്തിൽ 6  റൺസ് , നിന്നെക്കൊണ്ട് പറ്റും ശ്യാമേ ,കീപ്പർ വിളിച്ചു പറഞ്ഞു, ബാറ്സ്മാനെ സമ്മർദത്തിൽ ആക്കാനുള്ള തന്ത്രം ഓസ്ട്രേലിയക്കാർക് മാത്രമല്ല വശമുള്ളതു എന്ന് രാമന് മനസിലായി  വിജയ് കൈ ഒന്ന് കറക്കി ,ബാറ്റിന്റെ പിടിയിലെ ഗ്രിപ് ഒക്കെ നേരെ ആക്കി ബാറ്റിംഗ്  പൊസിഷനിൽ നിന്ന് , അവന്റെ നോട്ടം വീണയുടെ മുറിയിലെ ആ ജന്നലിലേക്ക് പോകാനായി ഓടി പക്ഷെ അവൻ നിയന്ത്രിച്ചു , അമ്പയർ  കൈ മാറ്റി, ശ്യാമിന് എറിയാനുള്ള സിഗ്നൽ കൊടുത്തു ഫീൽഡർമാർ എല്ലാരും ആത്മവിശ്വാസത്തോടെ എങ്കിലും തെല്ലൊരു പേടിയോടെ ബൗണ്ടറി ലൈൻ അരികിൽ സൂക്ഷിച്ചു നിന്ന്, വായുവിൽ ഉയർന്നു പൊങ്ങി ശ്യാം തന്റെ തോട്ട നീളം വെച്ച് ആഞ്ഞെറിഞ്ഞു , ഡാ രാമ നീ റെഡി ആയിക്കോ എന്ന് തന്റെ ടീം വിളിച്ചു പറഞ്ഞതും, പന്ത് ഉയർത്തി അടിച്ചു വിജയ്,ഓഡ്ഡ്ര രാമ,എന്ന് ഉറക്കെ വിജയ് വിളിച്ചു പറഞ്ഞു  ക്യാച്ച് എടുക്കട ബൗണ്ടറിയിൽ നിക്കുന്ന പുന്നാര മോനെ എന്ന്  വിക്കറ്റ് കീപ്പർ ഉറക്കെ  , ഓടെട രാമ എന്ന് വിജയും, പക്ഷെ പന്ത് ബൗണ്ടറി കടന്നു സിക്സ് തന്നെ , പന്ത് വീണയുടെ വീട്ടിൽ തന്നെ അടിച്ചിട്ട്  വിജയ്, രാമൻ പറഞ്ഞതിന് പുല്ലു വില തന്നെ കല്പിച്ചു , കളി ജയിച്ചതിൻറെ ഹര്ഷാരവങ്ങളുടെ ഇടയിൽ  അവർ അത് മറന്നു പോയെങ്കിലും വിജയ് കൃത്യമായിട്ട് അതോർത്തു, ആ ഡബിൾ ഓടിയതിനു ശേഷം അവൻ വീണയുടെ വീട്ടിലോട് ആണല്ലോ  ഓടിയത്  , പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞു , പന്തും വാങ്ങി ഉടമയായ ഷെബിനും പിരിഞ്ഞു  പിന്നെ  തന്റെ ഗോൾഡൻ  ചാൻസ് ആ തെണ്ടി   കൊണ്ട് പോയതിൽ നിരാശപെട്ടു വിജയും പിരിഞ്ഞു   ..

അടുത്ത ദിവസം രാവിലെ ഒൻപതു മണിക്ക് മുടവന്മല ജംഗ്ഷനിൽസൈക്കിളിൽ വരുന്ന രാമനെ പിടിച്ചു മതിലിലോട് ചേർത്ത് നിർത്തി : എടാ വിജയ് നീ വിചാരിക്കുന്നത് പോലെ ഒന്നും അവിടെ സംഭവിച്ചില്ല , ഞാൻ അവടെ പന്തെടുക്കാൻ ചെന്ന്, അപ്പൊ പന്ത് കണ്ടില്ല , ജന്നലിന്റെ സൈഡിൽ  തന്നെ അവൾ കറുത്ത ചുരിദാർ ഇട്ടിട്ടു നിന്റെ സിക്സിന്റെ മനോഹാരിത ആസ്വദിച്ചു നിപ്പുണ്ടായിരുന്നു, പന്ത് കണ്ടോ എന്ന് ഞാൻ അവളോട് ചോദിച്ചു , അപ്പൊ അവൾ അടുക്കള കതകിൽ  കുടി പുറത്തു വന്നു പന്തെടുത്തു  തന്നു, അത് തന്നപ്പോ എന്റെ കൈ ഒന്ന് മുട്ടിയായിരുന്നു അവളുടെ കയ്യിൽ , അത്രേ ഉള്ളു പിന്നെ വേറൊരു കാര്യം  നീ ഇത് ആരോടും പറയല്ലേ  അളിയാ , അപ്പോഴാണ് വിജയ് രാമന്റെ ഉടുപ്പിന്നുള്ള പിടി വിട്ടത് , രാമൻ ശ്വാസം വിട്ടതും 
അതെ ദിവസം രാവിലെ പതിനൊന്നു മണിക്ക് മുടവന്മല ക്ലബ്ബിൽ പത്രം വായിച്ചോണ്ടിരുന്ന സൂപ്പിനോട് രാമൻ കുശലം അന്വേഷിക്കുന്നതിനിടയിൽ എടാ സൂപ്പെ നീ അറിഞ്ഞില്ലേ  അപ്രത്തെ വീണ ഞാൻ പന്തെടുക്കാൻ പോയപ്പോ ഒരു ചുവന്ന ചുരിദാർ ഇട്ടി കുലീപിനാൽ ഒക്കെ പിന്നിയിട് അവിടെ ഇങ്ങനെ നിപ്പുണ്ടായിരുന്നു ,ഞാൻ പന്തുണ്ടോ എന്ന് ചോദിച്ചപ്പോ, അവൾ ചായയും ഉണ്ടംപൊരിയും എനിക്ക് കഴിക്കാൻ തന്നു, നീ നോക്കിക്കോ ഞാൻ നാളെയും അങ്ങൊട് സിക്സ് അടിക്കും , പിന്നെ വീണ്ടും അവളെ കാണും , ഞങ്ങൾ സെറ്റ് ആവും , പിന്നെ വേറൊരു കാര്യം നീ ഇത് വേറെ ആരോടും പറയല്ലേ അളിയാ 
അതെ ദിവസം മൂന്ന് മണിക്ക് മുടവന്മല ടീ സ്റ്റാളിൽ, ക്ലബിൽ ഇരുന്നു തള്ളിയതിനെ ഷീണം തീർക്കാനായി രാമൻ ചായ കുടിക്കാൻ പോയ് , വീണയുടെ കഥ അവൻ ബിതുവിനോടും പറഞ്ഞു : എടാ ബിത്തൂ, അവളാ വെളുപ്പിൽ ചുവന്ന  പുള്ളി ഉടുപ്പ് ഇട്ടു അവിടെ വീടിന്റെ മിറ്റത്തു നിപ്പുണ്ടായിരുന്നടാ , സ്കിർട്ടിനൊക്കെ ഇറക്കം കുറവായിരുന്നടാ , അവൾ  എന്നോട് ചോദിക്കുവാ കെമിസ്ട്രി പറഞ്ഞു തരുവോ എന്ന് , ഞാൻ പിന്നെ ഓക്കേ എന്ന് പറഞ്ഞു, അവൾക് എന്നെ ഇഷ്ടാണെടാ, അവളെ ഞാൻ തന്നെ കല്യാണം കഴിക്കും , പിന്നെ വേറൊരു കാര്യം നീ ഇത് വേറെ ആരോടും പറയല്ലേ  അളിയാ , ചായ മോന്തി കുടിച്ചു ഒരു കടിയും കുടി പറഞ്ഞിട്ട് ബിത്തൂ അത് അയവിറക്കി കൊണ്ട് നിന്നു
ഇത്രെയൊക്കെ പറഞ്ഞു പീഡിപ്പിച്ചിട് കളിയ്ക്കാൻ ഗ്രൗണ്ടിലെത്താൻ രാമൻ ഒരു മിനിറ്റ് പോലും വൈകിയില്ല എല്ലാരും വന്നില്ലേ  ടോസ് ഇട് , ഡാ വിജയ് നീ തന്നെ ക്യാപ്റ്റൻ , വാ നമുക് ബാറ്റിംഗ് എന്ന് രാമൻ വിളിച്ചു പറഞ്ഞു, കളി ഒക്കെ തുടങ്ങാമെടാ രാമാ  , പക്ഷെ നമ്മുട ക്ലാസ്സിലെ ബിതൂവും സൂപ്പും ഇന്ന് നമ്മുടെ ടീമിൽ ഉണ്ട് , അവരെയും കുടി കളിപ്പിക്കണം, രാമൻ ചെറുതായിട്ടു ഒന്ന് പിറകിലോട്ട് നീങ്ങി , ഓ കളിപ്പിക്കാനോ അതിനിപ്പോ എന്താ , അവന്മാരെ വിളിക്ക്  ഡാ ബിത്തൂ , സൂപ്പ് , എവ്ദ്ര നീ ഒക്കെ എന്ന് രാമൻ ഉറക്കെ ചോദിച്ചു അളിയാ രാമ നീ ഇങ്ങു വന്നേ , ബിത്തൂ നീ ആ ക്രിക്കറ്റ് ബാറ്റ് ഇങ്ങു എടുത്തോ , എന്ന് വിജയ് പറഞ്ഞതും രാമനെ അവർ പിടിച്ചു വലിച്ചു ലൗറെൻസ് എൻഡിലേക്ക് കൊണ്ട് പോയ് , അവിടെയാണ് സാധാരണ അടിപിടികൾ നടക്കുന്നത്, കളിയുടെ അച്ചടക്കം അതിപ്പ് ഇന്റർനാഷണൽ ആയാലും ലോക്കൽ ആയാലും അത് പാലിക്കേണ്ടത് തന്നെയാണ് അപ്പൊ നീ പറ രാമ , എന്നോട് എന്താ പറഞ്ഞത് വീണ ഇവിടെ നിക്കുവാനെന്നു നീ പന്തെടുക്കാൻ പോയപ്പോ , വിജയ് രാമനെ ഷിർട്ടിൽ തൂക്കി എടുത്തു , അത് പിന്നെ മിറ്റത്തു , രാമൻ പതറാതെ പറഞ്ഞു അപ്പൊ ബിത്തൂ ഇടപെട്ടു  ആ റൂമിൽ അല്ലേടാ ഹാ അത് തന്നെ അവൾ ഏതു ഡ്രസ്സ് ആ ഇട്ടതു , വീണ്ടും വിജയുടെ ചോദ്യം അത് പുള്ളി ഉടുപ്പ് ആയിരുന്നെടാ വിജയ്, കോടേശ്വരൻ മത്സരാർത്ഥി അനുഭവിക്കുന്ന അതെ ടെന്ഷനിലായി രാമൻ അല്ലേടാ കറുപ്പല്ലായിയുരുന്നോ  എന്ന് വീണ്ടും ബിത്തൂ അവൾ ആരെ പ്രേമിക്കും ,കല്യാണം കഴിക്കും രാമാ എന്ന് വിജയ് ചോദിച്ചപ്പോഴാണ് രാമന് മനസിലായത്,തന്റെ മുതുകിന്റെ ഭാഗത്തു പടക്കം പൊട്ടാൻ സമയം ആയി എന്ന്എന്നും അവന്റെ വീട്ടിൽ മുളക് സൂപ്പാണ് ,അതാണ് അവൻ സൂപ് എന്ന് പേരിടാൻ കാരണം, പക്ഷെ സൂപ് ഇങ്ങനെ അടിക്കുമെന്നു രാമൻ കരുതിയില്ല, വിജയും നല്ല പോലെ പെരുമാറി  രാമന് നല്ലതു പോലെ കിട്ടി, വിജയ് അന്ന് ശെരിക്കും ഫോമിലായിരുന്നു, കളിയിലും കളിക്കളത്തിനു പുറത്തും
രാമൻ തന്റെ ഉടുപ്പൊക്കെ  നേരെ ആക്കി ,വീട്ടിലോട്ടു  നടക്കുന്നതിന്ടയിൽ തന്റെ തന്ത്രം എവിടെയാണ്   പാളി പോയെന്നു വിശദമായി ആലോചിച്ചു 
അന്ന് രാത്രി രാമന്റെ  നിർത്താതെ ഉള്ള എഴുത്തു കണ്ടു ഞെട്ടി ,പഠിക്കുന്ന കുട്ടിക്ക് കഞ്ഞി മാത്രം പോരാ പപ്പടം കൂടെ വറുക്കാം എന്ന് കരുതി അടുപ്പേൽ എന്ന തിളയ്ക്കാനായിട് എടുത്തു ഒഴിച്ച് ,കറന്റ്  പോയിട്ടും വിളക്കിന്റെ വെട്ടത്തിൽ വീണ്ടും എഴുത്തുഎന്റെ മോന് നല്ല ബുദ്ധി കൊടുത്തല്ലോ ദൈവമേ എന്ന് ‘അമ്മ കൈ കൂപ്പി വിളക്കിൽ ഇത്തിരി കൂടി എണ്ണ ഒഴിച്ച് കൊടുത്തു 
ഷാമ്പുവിനോട് പറഞ്ഞത് ടെന്നീസ് പന്ത് കളഞ്ഞു പോയി എന്ന്രാജുവിനോട് പറഞ്ഞത് ടെന്നീസ് പന്ത് കീറി പോയി എന്ന്ചെമ്പനോട് പറഞ്ഞത് ടെന്നീസ് പന്ത് വീണയുടെ വീട്ടിൽ പോയി എന്ന് ഇതൊക്കെ ഇങ്ങനെ മലയാളം നോട്ട്ബുക്കിൽ എഴുതി വെച്ചിട്ടു രാമൻ സ്വയം അവനോട് പറഞ്ഞു ഇനി അവന്മാർ എങ്ങനാ എന്നെ പൂട്ടും എന്ന് കണ്ടറിയണം , പറയുന്ന കള്ളങ്ങൾ അറ്റ്ലീസ്റ്റ് ഓർത്തിരിക്കണം അല്ലെങ്കിൽ എഴുതി എങ്കിലും വെക്കണം , അല്ലെങ്കിൽ പണി കിട്ടും , കൈകൾ നിവർത്തി ഒപ്പം മുതുകും നിവർത്തി രാമൻ എഴുനേറ്റു, അമ്മെ ആ ധാന്വന്തരം കുഴമ്പു ഒന്ന് വേണായിരുന്നു  , കുറെ നേരം ഇരുന്നു പഠിച്ചോണ്ടായിരിക്കും ഒരു ചെറിയ പിടുത്തം പോലെ ..
രാമ …രാമ.. രാമ  നാമം ചൊല്ലുന്ന മുത്തശ്ശിടെ കൂടെ ഇരുന്നു നാമം ചൊല്ലി രാമൻ

By ivayana