രചന : അനുഷ ✍

എന്റെ ഓർമകൾ നിന്നിൽ കൊഴിയുമ്പോഴും
എന്റെ പാട്ടുകൾ നീ മറക്കുമ്പോഴും,
ഈ കല്ലറയിൽ
നിനക്കായി തുടിക്കുന്നൊരു
താളമുണ്ട്.
ചുണ്ടുകളിൽ നീ മറന്ന
പുഞ്ചിരിയുണ്ട്..
അടഞ്ഞ കണ്ണുകളിൽ
നിലയ്ക്കാത്ത
പ്രണയത്തിൻ രാഗമുണ്ട്..
ഞാൻ
ഇന്നും പുഷ്‌പ്പിക്കുന്നു ..
മഴ,
എന്റെ ദാഹം ശമിപ്പിക്കുന്നു.
നിന്നോടുള്ള എന്റെ ഭ്രാന്ത്
ഈ കല്ലറ തകർക്കാൻ
വീണ്ടും വീണ്ടും
എന്നെ പ്രേരിപ്പിക്കുന്നു..
എന്റെ പ്രാണൻ ഇരുട്ടിൽ പിടയുന്നു,
എന്റെ ശരീരം,
പുഴുക്കൾ പ്രാപിക്കുന്നു.
എന്റെ ഈണമെല്ലാം
മണ്ണിലേക്കൊഴുകുന്നു..
മുറിവേറ്റ പ്രണയം മാത്രം
വീണ്ടും വലിച്ചെറിയപ്പെട്ടു
നീ ഉപേക്ഷിച്ചപോലെ…

By ivayana