രചന : സതി സതീഷ്✍

ഒരു നോക്കു കാണുവാൻ
കാതോർത്തിരുന്ന വസന്തമേ…
നിന്നെ കണ്ടുകൊതിതീരാതെ
വീണ്ടുമൊരു വിരഹക്കടലിൻ
തീരത്തായ് നമ്മൾ….
പ്രണയത്തിന്നാഴമെങ്ങനെ
നിന്നെ അറിയിക്കും
വസന്തമേ..
വാക്കുകളാൽ
വർണ്ണിക്കാനാവുന്നില്ല
അതിന്നാഴം…
നിനക്കായ് മാത്രം
തുളുമ്പുന്നൊരുതുള്ളി പ്രണയമുണ്ടെന്നിൽ .
എല്ലാം മറക്കുന്ന
പ്രാണനായ പ്രണയം…
മഴവില്ലിനെ
ഹൃദയത്തിലേറ്റിയ
മഞ്ഞുതുള്ളിപോലെ
അരുമയായ്
തൊടുന്ന പ്രണയം..
ചാറ്റൽമഴ പോലെ പ്രണയം
മനസ്സിൻ നഗ്നതയിൽ
പാമ്പിനെപോലെ
പിണഞ്ഞാടുമ്പോൾ
തഞ്ചാവൂർശില്പം പോലെ
ഞാൻ അനാവൃതയാകുന്നു

സതി സതീഷ്

By ivayana