രചന : വിഷ്ണു പകൽക്കുറി✍
നാട് നന്നാക്കുകനാട്ടാരെ…
നാട്ടിലെങ്ങും
നാറിയകുണ്ടുംകുഴിയും
നാണം കെട്ടൊരുരാഷ്ട്രിയത്തിൻ
നെറികേടുകൾ
നീട്ടിത്തുപ്പി കുഴികുത്തുമ്പോൾ
നിറച്ചുണ്ണുന്നൊരുജനത
നീതികേടുകൾ തുറന്നുകാട്ടി
നേരിൻ്റെകൊടിയുയർത്തണം
നിരന്തരം
നിർലോഭമായ ചർച്ചകളാൽ
നിരത്തിലിനി ബഹുദൂരം അധിവേഗം
നിയന്ത്രിതയാത്രകളുടെ കല്ലിട്ട്
നിഷ്കളങ്കം അണികൾ
നിലനില്പിൻ കാടുവെട്ടുമ്പോൾ
നിഷ്കരുണം
നിലതെറ്റിവീഴുന്നൊരുകൂട്ടം
നിഷ്പക്ഷമായി
നേരിന്റെ കൊടിപിടിക്കണം
നിലവിളക്കാകണം
നിരനിരയായി
നിവർന്നു നിൽക്കണം
നാട്
നന്നാകണമെന്നാൽ
നീതിയും ന്യായവും
നിയമവും കൈയ്യിലേന്തണം
നിറപൂരങ്ങളുടെ നാട്ടിലെ
നിശബ്ദവിപ്ലവത്തിനായ്
നിലയ്ക്കാത്ത ശബ്ദങ്ങളെ
നേരിന്റെ പക്ഷത്തണിചേരുക.
നിങ്ങളും ഞങ്ങളുമല്ല
നമ്മളൊന്നായ് കൈകോർക്കണം
നീർക്കുമിളകളെ ആരുകാണാൻ…
നേർശബ്ദങ്ങളാരുകേൾക്കാൻ…