രചന : എൻ. അജിത് വട്ടപ്പാറ✍

മേട മാസ പുലരി വിടർന്നൂ
മോഹശലഭം പാറി നടന്നൂ ,
കണി ക്കൊന്നകൾ പൂത്തു വിടർന്നു
മുരളീഗാനസരോവരമൊഴുകി.

പ്രതീക്ഷയുണരും വിഷു പ്രഭാവം
കൃഷ്ണഭക്തി തൻ നാമ ജപത്തിൽ,
ഉണരും ഉയരും പ്രകാശമയമായ്
മാനവ മാനസ ഹൃദയം നിറയെ.

പ്രണയനിലാവിൽ പ്രകൃതി ഒരുങ്ങും
ഭൂമി പുഷ്പിതരാവിൻ മടിയിൽ,
മന്ദമാരുത ഗീതികൾ നിനവായ്
സ്നേഹ നിർമാല്യമാല്യം ചാർത്തും.

ആത്മചൈതന്യയറിവുകൾ നിറയും
ആശയങ്ങളിലമൃതം പകരും ,
ധന്യ നീതികൾ പൂത്തുലയാനായ്
ലോക സാന്ത്വന ധർമ്മമുണർത്തും.

എൻ. അജിത് വട്ടപ്പാറ

By ivayana