രചന : സാബു കൃഷ്ണൻ ✍

ചരിത്രം സൃഷ്ടിച്ചഒരാൾ,ചരിത്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ.അദ്ദേഹത്തിന് ഒരു വീടുണ്ടായിരുന്നു.അത്‌”കൂടില്ലാവീടായിരുന്നു” വീടും നാടുമില്ലാതെഅലയുമ്പോഴും ആ ജന്മ ഗൃഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുണ്ടായിരുന്നിരിക്കണം.കൂടില്ലാ വീട് എന്നു കേൾക്കുമ്പോൾ അതിനൊരു കാവ്യ ഭംഗിയില്ലേ? എന്നാൽ അതിന്ഒരു കാവ്യ നീതിയുമില്ല. തീരെ ചെറുപ്പത്തിൽ തന്നെ വീട് നഷ്ടപ്പെട്ട ആ മനുഷ്യൻനമ്മുടെയെല്ലാം മനസ്സിൽ ജീവിക്കുന്നു.ഓരോ കേരളിയന്റെയും.മനസ്സ്‌ ഒരു കൂടാണ്മനുഷ്യമനസ്സാകുന്ന കൂട്ടിലാണ് കൂടില്ലാ വീടിരിക്കുന്നത്.

ഒരു മൂന്നാം കിട രാഷ്ട്രീയ നേതാവിനെ വാഴ്ത്തി കോടികൾ മുടക്കിസ്മാരകം പണിയുന്ന ഇക്കാലത്ത് ,ഇടിഞ്ഞു പൊളിഞ്ഞ അവശിഷ്ടങ്ങളുടെ ചരിത്ര ഭൂമിയിലാണ് ഞാൻ നിൽക്കുന്നത്.ഇടിഞ്ഞു പൊളിഞ്ഞ വീടും കൂടും ചരിത്രത്തിന്റെ അവശേഷിപ്പു പോലെ ഒരു സ്മാരകശില.എന്റെ നാടിന്റെ അഭിമാന സ്തംഭമായഒരു ധീര ദേശാഭിമാനി ജനിച്ച വീടാണ് മുന്നിൽ തകർന്നടിഞ്ഞു കിടക്കുന്നത്.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീട്.കണ്ണൂർപയ്യാമ്പലത്തെ കടപ്പുറത്ത് അന്ത്യവിശ്രമംകൊള്ളുന്ന നാടുകടത്തപ്പെട്ട രാമകൃഷ്ണപിള്ള.പത്ര പ്രവർത്തന രംഗത്ത്‌ ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ജേണലിസ്റ്റുകളും അത്യാവശ്യം പടിച്ചിരിക്കേണ്ട വൃത്താന്ത പത്ര പ്രവർത്തനം എഴുതിയ പത്രാധിപർഇന്ത്യയിൽ കാൾമാർക്സിന്റെ ജീവ ചരിത്രംആദ്യമായി സ്വന്തം ഭാഷയിൽ പരിഭാഷപ്പെടുത്തിയ മനീഷി.

ശിരസ്സു കുനിക്കാത്ത വാക് പ്രവാഹം കൊണ്ട് ഭരണാധികാരികൾക്ക്ചാട്ടവാർ പ്രഹരമേൽപ്പിച്ച ധീരൻ.എല്ലാ കാലത്തുമുള്ള പത്രപ്രവർത്തകർക്കും പൂജനീയനും മാതൃകാ പുരുഷനുമായ ധീര കേസ രി.അദ്ദേഹത്തിന്റെ ജന്മ ഗൃഹം ചരിത്ര സ്മാരകമാക്കി നിലനിർത്താൻ കഴിയാത്ത ഒരുജനത ചരിത്രത്തിൽ കുനിഞ്ഞു പോയ ശിരസുകളാണ്.പട്ടിയും പൂച്ചയും ഇഴ ജന്തുക്കളും താവളമാക്കിയ ആ വീട് കാണുമ്പോൾ,നാട് കടത്തിയ രാജാധികാരത്തേക്കാൾകടുത്ത അനീതിയും അവഗണനയുമാണ്ജനാധിപത്യ സർക്കാരുകൾ ചെയ്തുകൊണ്ടിരിക്കുന്നത്.

രാമകൃഷ്ണപിള്ളയുടെ ആത്മാവിനെപ്പോലുംഭയക്കുന്ന നമ്മുടെ നേതാക്കന്മാർ മുതുകിൽ പുണ്ണുമായിജീവിക്കുന്നവർ. അവർക്ക് ആ വേലി നൂരുവാൻ കഴിയില്ല തന്നെ. സ്വദേശാഭിമാനികെട്ടിപ്പൊക്കിയ” ഭയലോഭ കൗടില്യങ്ങ”ങ്ങളില്ലാത്ത ആശയങ്ങളുടെ വേലി.

സാബു കൃഷ്ണൻ

By ivayana