രചന : ശ്രീകുമാർ എം പി ✍
മേടം പടി കടന്നെത്തീടുന്നു
വീണ്ടുംവിഷുവൊന്നുമുന്നിലെത്തി
വിഷുപ്പക്ഷിയീണത്തിൽ പാടി
വന്നു
“വിത്തും കൈക്കോട്ടു”മെടുത്തീടു
വാൻ(2)
കണ്ണനെ കണ്ടോണ്ടുണർന്നു
വല്ലൊ
കൈനീട്ടം കൈകൾ പകർന്നു
വല്ലൊ
കമ്പിത്തിരികളും കമ്പങ്ങളും
കൗതുകമോടെ കൊളുത്തിയെ
ങ്ങും (2)
പൊടിമഴ തീർത്ഥം തളിച്ചു വന്നു
പൊൻവെയിൽ തോരണം തൂക്കി
നിന്നു
കൊന്നകൾ പൂത്താലിയേന്തി
നിന്നു
കോൾമയിർക്കൊള്ളുന്നുവെന്റെ
നാട് (2)
വീണ്ടും വിഷുപ്പക്ഷി പാടിടുന്നു
”വിത്തും കൈക്കോട്ടു”മെടുക്ക
വേഗം
പാടില്ല നാടു വരണ്ടു പോകാൻ
പാടില്ല കാലം കവർന്നു പോകാൻ
പാടില്ല നമ്മൾ മറന്നു പോകാൻ
നാടിന്റെ ചോറു മറന്നു പോകാൻ
(2)
തിന്നും കുടിച്ചുമിരുന്നാൽ പോര
കണ്ടും രസിച്ചുമിരുന്നാൽ പോര
കാലത്തിൻ കൈ വന്നു
മായ്ക്കും മുന്നെ
കർത്തവ്യമോരോന്നു തീർത്തിടേ
ണം(2)
വേണമീ മണ്ണിൽ മുളച്ചുപൊന്തൽ
വേണമീ മണ്ണിനു പൂത്തുലയൽ
വേണമീ നാട്ടിൽ വിളവെടുപ്പ്
വേണം വിഷമറ്റയന്നങ്ങളും(2)
മണ്ണിനു ജീവൻ പകർന്നു നൽകി
മണ്ണിൽ നിന്നന്നം പകർന്നെടുത്ത്
വേരറ്റുണങ്ങാതെ കാത്തിടാമീ
നേരുള്ള ജീവിതനൻമകളെ (2)
മേടം പടി കടന്നെത്തീടുന്നു
വീണ്ടും വിഷുവൊന്നു മുന്നിലെ
ത്തി
വിഷുപ്പക്ഷിയീണത്തിൽ പാടീ-
ടുന്നു
” വിത്തും കൈക്കോട്ടു”മെടുക്ക
വേഗം (2)