രചന : ഒ.കെ.ശൈലജ ടീച്ചർ✍
മേടപ്പുലരിയുടെ പൊന്നൊളിയിൽ
പൊൻ പ്രഭയാൽ പൂത്തു
വിരിയും കർണ്ണികാരമേ
വിഷുപ്പുലരിയെ വരവേൽക്കാനൊരുങ്ങി
നിൽക്കും പീത സുന്ദരീ
ആലോലമാടി പുഞ്ചിരിക്കും
നിന്നെയല്ലോ കണ്ണനേറെയിഷ്ടം
പീതവർണ്ണം തൂകും നീ
പീതാംബരന്റെ തോഴിയല്ലേ
കണ്ണിനു കണിയായുണരും
പൊൻ കണി കൊന്ന മലരേ
വിഷുപ്പക്ഷി തന്നീണത്തിൽ
നീ നൃത്തമാടു.