രചന : രാജീവ് ചേമഞ്ചേരി✍
മേടമാസം പൊന്നണിഞ്ഞൂ-
മുറ്റത്തെ കൊന്നപ്പൂവിനാൽ!
കുഞ്ഞോമനകൾക്ക് കാഴ്ചയായ്-
കണിയൊരുങ്ങീ വിഷു കണിയൊരുങ്ങീ….
ഓലപ്പടക്കത്തിൻ പൊട്ടിച്ചിരിയും
ഓരത്ത് മത്താപ്പൂ പുഞ്ചിരിച്ചും
ഓടിക്കളിച്ച് ചിരിയേകും പമ്പരം
ഒത്തിരി പൂത്തിരിയുറക്കെ ചിരിക്കുന്നു
പുലരീ …… പുലരീ ……. പുലരീ …… വിഷു-
പുലരീ ….
വിഷുക്കോടിയണിഞ്ഞ് കോലായി ചെന്നാൽ-
വിഷുക്കൈനീട്ടം നിറയുന്നു കയ്യിൽ!
ഐശ്വര്യസമ്പൽസമൃദ്ധിയായ്……..
ഐക്യത്തിൻ പൊന്നൊളി വാനിലുയരെ….
പുലരീ …… പുലരീ ……. പുലരീ …… വിഷു-
പുലരീ ….