കണ്ണാടിയിൽ
നോക്കി മിഴി എഴുതും
പരൽമീനു പോലും നാണം

ചാറ്റു മഴയേറ്റു
പുഞ്ചിരി തൂകിയ
ചെമ്പക പൂവിനും നാണം

സിന്ദൂരം ചാലിച്ചു
കളഭമഴ ചാർത്തിയ
കർക്കിട ദേവിക്കും
നാണം

മഴവിൽ കാവടിയാടി
കുളിരിൽ കുതിർന്ന
മലനായാടി പെണ്ണിനും
നാണം

മാനം തെളിഞ്ഞു
മലർമഞ്ചം പുൽകിയ
മലയാളി മങ്കക്കും
നാണം

ഇനിയെന്നു വരുമെന്ന്
പാതിരാ കുളിർ
കാറ്റിൽ പുണരുന്ന
ചിങ്ങ്യനിലാവിനും നാണം

എന്റെ ചുടുനിശ്വാസം
മുത്തുന്ന മൂക്കുത്തി
പെണ്ണിനും നാണം…..,

മധുസൂദ്

By ivayana