രചന : പട്ടം ശ്രീദേവിനായർ ✍
പരിശുദ്ധമാതാവിൻ
പവിത്രമാം ജീവന്റെ
പുണ്യ ഫലംനീശ്രീ,
യേശുനാഥാ……
മർത്യന്റെ അറിവിന്റെ
നിറവിനായ്പ്രാർത്ഥിച്ച
പുണ്യഫലം നിൻ ഹൃദയം….!
ജാതിമതങ്ങൾ ക്കതീതമായ്,
മർത്യന്റെ, മാനവ നന്മയിൽ നീ, വസിച്ചു!
ജന്മത്തിൻ ഉദ്ദേശപൂർത്തിയായ്
ജീവിതം, ത്യാഗസ്വരൂപമാക്കി…!
നിസ്വാർത്ഥ സ്നേഹത്തിൽ,
ജീവനെ ദർശിച്ച
ദാർശനികൻ നീശ്രീ, യേശുനാഥാ….!
ജന്മജന്മാന്തര പുണ്യരൂപം നീ….
മർത്യന്റെ ഉള്ളിലെ സ്നേഹരൂപം……!
പാപിയെ കല്ലെറിഞ്ഞീ
ടുവാനായുന്ന,
പാപത്തിൻ പൗര ജനങ്ങളെയും,
പാപത്തിൻ നേരറിയാത്തൊരു,
നേരിനെ, നേരറിവാ ക്കിയ നേർവഴി നീ…!
എന്നും പരിശുദ്ധനാ യീ……..!
ശ്രീ,,,”” യേശുനാഥാ ” !