രചന : മുത്തു കസു ✍

പടിയിറങ്ങുന്നൊരു വെള്ളി
പിടയുന്നൊരു ജീവനും.
ചിതറിയൊലിക്കുന്ന
ചോരയും കണ്ടൊരു വെള്ളി.


കണി കണ്ടുണരാനൊരു വെള്ളി.
കൈ വെള്ളയിൽ കൈനീട്ട..
മായിട്ടെത്തിയ മേടത്തിലെ
വിഷുവിന്റെ വെള്ളി


രണ്ടാമത്തെ വെള്ളി
പുണ്യം വിതറാൻ
പിറന്നൊരു റമദാനിലെ
ജമുഅയുടെ വെള്ളി.


കുരിശ് ചുമന്നൊരു വെള്ളി.
മാനവരക്ഷക്കായ്‌ കാൽ..
വരി കുന്നിലേക്കന്ന് യേശു..
നടന്നടുത്ത ദുഃഖവെള്ളി.


നന്മകൾ വിരിയേണ്ട മണ്ണിൽ
പാപത്തിൻ വിത്തെറിഞ്ഞു
വിളവിനായ് കാത്തിരിക്കും
നാം മനുഷ്യരുടെ വെള്ളി.

By ivayana