രചന : ടി.എം. നവാസ് വളാഞ്ചേരി✍
നഷ്ടപ്പെട്ടു പോകുന്ന കനിവിന്റെ നിനവിന്റെ നിർമ്മല സ്നേഹത്തിന്റെ തുരുത്തുകളിലേക്ക് നാം നവതലമുറയെ വഴി നടത്തണം. നേരിന്റെ പാത കാണിച്ച് .
തുരുത്തു തേടി യാത്ര പോക നാം
വഴി വിളക്കു കയ്യിലേന്തു നാം
കുരുന്നിലെ വഴി തെളിക്ക നാം
കരുതലിന്റെ തിരി തെളിക്ക നാം
മുൾപടർപ്പു മാറ്റി പോക നാം
കനൽ വഴികൾ താണ്ടിടുക നാം
ഭീരുവല്ല ധീരരാണ് നാം
കളകളല്ല കേമരാണ് നാം
കുഞ്ഞു മലകൾ മെല്ലെ താണ്ടിടാം
വൻ മലകൾ കീഴടക്കിടാം
കല്ലെറിഞ്ഞ പാമരർക്കു നാം
മധുരമുള്ള കനികൾ നൽകിടാം
വീണവന്റെ കൈ പിടിച്ചിടാം
കൂട്ടവന്ന് താങ്ങായി മാറിടാം
നൻമ പൂക്കും പൂമരത്തിലെ
വർണ്ണമുള്ള പൂക്കളായിടാം
സ്നേഹജ്വാല കൊണ്ട് നമ്മളീ
സ്നേഹ നാട് പണിതുയർത്തിടാം