രചന : അനിയൻ പുലികേർഴ്‌ ✍

എല്ലാം കഴിഞ്ഞെന്നു കരുതുന്നുവോ സഖേ
എല്ലാം തുടങ്ങുന്ന തേയുള്ളൂവെന്നറിക
വല്ലാത്ത പൊല്ലാപ്പിലാണെന്നറിയുക
വല്ലതും അറിയുമോ മാറ്റിമറിക്കുവാൻ
കണ്ണു ചിമ്മി കിടക്കേണ്ട കാലമല്ലല്ലോ
കണ്ണുനന്നായ് തുറന്നങ്ങു വെച്ചിടുക
മുന്നിൽ മറക്കാൻ കാഴ്ച തകർക്കാൻ
മുന്നിലെ വിനയത്തിൻ അഭിനയക്കാർ
ചിതകളെ തീർപ്പവർ ചതുരംഗക്കളത്തിൽ
നിരത്തുന്ന തൊന്നും കരുക്കളല്ലല്ലോ
ആത്മാവിനുള്ളിലെ വേദന കളിയാൻ
മുറിച്ചു നോക്കേണ്ടതുങ്ങോ ഉറപ്പില്ല
എല്ലാം കഴിക്കുവാൻ ഇല്ലെന്നു ചൊല്ലാൻ
സങ്കടത്തോടവർ വാ തുറക്കുന്നുവൊ
ശാന്തിയില്ലാ അശാന്തി വിളയിക്കാനായ്
വെമ്പൽ കൂട്ടു ണോർ വമ്പരാകുന്നുവോ
വീമ്പു പറച്ചിലിൻ കാലമല്ല മുൻപിൽ
വീണത് വിദ്യ കളാക്കാൻ ശ്രമിക്കുമ്പോൾ
കൊമ്പത്തിരുന്നു ചിലർ നീക്കുന്ന തോ
ചിന്തിച്ചു തന്നെ നാം പിൻ തുടരേണം
മംഗളമാകട്ടെ ഇനിയുള്ള കാലങ്ങൾ
തുമ്മലു പോലുമതിന്നു തടസ്സമേ.

അനിയൻ പുലികേർഴ്‌

By ivayana