രചന : രവീന്ദ്രനാഥ് സി ആർ ✍️

ക്ഷണികമീ നരജന്മം ഭൂമിയിലെന്നാകിലും
കുറവില്ല മർത്യന്നഹങ്കാരമൊട്ടുമേ..
സോപ്പു കുമിളപോൽ തീരുന്ന ജീവിതം
ആർത്തിയോടാടി തകർക്കുന്നിതാ

കയ്യൂക്കു കാട്ടിയും പിന്നെ വെട്ടിപ്പിടിച്ചും
നാവിട്ടലച്ചും നേടുന്നുവൊക്കെയും
വെറുതെ പരസ്പരം കശപിശ കൂടുന്നു
അവസാനം ഒന്നിനും കൊള്ളാതെയാകുന്നു

ഒരു നേരം ആശുപത്രിയിൽ പോയിക്കിടന്നാൽ
തീരുന്നതേയുള്ളൂ ഈ സാമ്പാദ്യമെല്ലാം
തിന്മ വെടിഞ്ഞു നന്മതൻ പാതയിൽ
പോയിടുവോർക്കത്രെ ജന്മ സൗഖ്യം

മനസ്സിന്റെ ആരോഗ്യം മുഖ്യമത്രേ എങ്കിൽ
ആർത്തി വെടിയണം ദാനങ്ങൾ ചെയ്യണം
പ്രതിഫലം കൂടാതെ ചെയ്യുവതെന്തുമേ
നാളേക്കു നമ്മൾക്ക് ഗുണമായ് ഭവിക്കുമേ

ഒരുനാൾ മരണം കീഴ്പ്പെടുത്തും സത്യം
ഒന്നുമേ കൂടെ എടുക്കാനുമാവില്ല
ഒരുപാടു പേർക്കുനാം നന്മ ചെയ്തീടുകിൽ
ഒത്തിരിപ്പേർ നമ്മളെ ഓർത്തിരിക്കും

രവീന്ദ്രനാഥ് സി ആർ

By ivayana