രചന : ടിന്റു സനീഷ് ✍️
ആ ധ്വനി ഇന്നും, കാതിൽ അവശേഷിക്കുന്നു,
ദീക്ഷ സ്വികരിക്കുബോഴും,
ഓംകാരം മന്ത്രം ഉരുവിടുബോഴും,
കാതിൽ ഒരിക്കലും അവസാനിക്കാത്ത മണിനാദം അലയടിക്കുന്നു,
കണ്ണാന്തളിപൂക്കൾ നിറഞ്ഞു നിൽക്കുന്ന
ആ ഇടുങ്ങിയ വഴി അവസാനിക്കുന്നത് ആൽമരചുവട്ടിലാണ്,
കാര്യസാധ്യത്തിനായ്യ് ഒരായിരം മണികൾ
നിറഞ്ഞാടുന്ന ആൽമരശിഖിരത്തിന്,
ഓരോ കഥകളാണ് ആവർത്തിക്കാനുള്ളത്,
ദീനം വന്ന് മാറിയവരുടെ,
സഫലമായ പ്രണയസാക്ഷത്ക്കാരത്തിന്റെ,
കാത്തിരുന്നു കാത്തിരിക്കുന്ന മംഗല്യത്തിന്റെ,
ആറ്റുനോറ്റ്ണ്ടായ ഉണ്ണികൾക്കായ്യ്…
അങ്ങനെ അങ്ങനെ ഒരുപാട് കഥകൾ പറയാനുണ്ട്,
താഴെക്കാവിലെ ആൽമരകൊമ്പിലെ മണികൾക്ക്,
അന്നും കാവിലെ മണിനാദം നിലക്കാതെ,
മുഴങ്ങുന്നുണ്ടായിരുന്നു, മറ്റാരും പറയാത്ത പുതിയ ഒരു കഥ,
അതിന്റെ ധ്വനി,കാവ് മുഴുവൻ അലയടിക്കുന്നുണ്ടായിരുന്നു ,
ദീക്ഷ സ്വികരിക്കാനായ്യ്, നിയോഗിക്കപ്പെട്ട പോറ്റിയെ പ്രണയിച്ച വൈഗരി…
അവളുടെ സഫലമാകാതെ പോയ പ്രണയത്തിന്റെ പ്രതികമായിരുന്നു അത്…
അവൾ,ആലിൻ ശിഖിരത്തിൽ അവസാനമായ്യ് കെട്ടിയ മണിയുടെ ധ്വനി,
ഇപ്പോഴും അവിടം ഓരോ കാറ്റിലും നിറയുന്നുണ്ട്…
തന്റെ പ്രണയത്തിന്റെ നിലക്കാത്ത മണിനാദം പോലെ ….