ഇന്ത്യയില്‍നിന്ന് വിമാന മാര്‍ഗം ബ്രിട്ടനിലേക്കു പോകാന്‍ യൂറോപ്യന്‍ യൂണിയന്‍ എയര്‍ലൈനുകള്‍ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിങ് ഷെങ്കന്‍ വിസ നിര്‍ബന്ധമാക്കി. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, കെഎല്‍എം തുടങ്ങിയ എയര്‍ലൈനുകളില്‍ ഈ നിബന്ധന ബാധകമാണ്.
മ്യൂണിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്ററര്‍ഡാം, റോം, പാരീസ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളില്‍നിന്ന് ബ്രിട്ടനിലേക്ക് പോകുന്നതിനും ഇന്ത്യക്കാര്‍ക്ക് ഇത് ആവശ്യമാണ്. ബ്രെക്സിറ്റ് അനന്തര നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിബന്ധന നടപ്പാക്കിയിരിക്കുന്നത്.യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പ്രശ്നത്തിന്റെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കരുതെന്ന് എയര്‍ലൈനുകള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍, അധികൃതര്‍ ഇതുവരെ ഇതു പുനപ്പരിശോധിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കൊന്നും തയാറായിട്ടില്ല.ട്രാന്‍സിറ്റ് ഷെങ്കന്‍ വിസയില്ലാത്തതു കാരണം യാത്ര മുടങ്ങുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്തു കിട്ടാനും തടസം നേരിടുന്നു.