ഇളം തെന്നൽ ഒരുവട്ടം ചിണുങ്ങിപ്പോയി
നിൻ്റെ തളിർ മേനി കുളിർ കോരി
തുടുത്തു പോയി
കഥ ചൊല്ലി കളി ചിരി പങ്കുവെച്ച്
പല നാളിൽ തേൻമാവിൻ ചുവട്ടിൽ നമ്മൾ
ഒത്തിരി ഒത്തിരി നേരം രസിച്ചു കൂടി

പൂക്കളെ മുത്തുന്ന തുമ്പിപ്പെണ്ണിൻ്റെ കൂടെ
ഒരു കൂടപൂക്കളുമായ് വന്നവളെ
പൂമാല കോർത്ത് മാറിൽ ചാർത്താം
പൂമുത്തമേകി ഞാൻ പുളകം നൽകാം
നല്ലൊരു നാളെയ്ക്കായ് നമ്മൾക്കി വഴിയിൽ
നറു മലർ പൂക്കളുമായ് ഒത്തുചേരാം

പൂഞ്ചോലയെപുൽകും ചെല്ലക്കാറ്റിൻ്റയൊപ്പം
നീന്തിക്കളിക്കുവാനായ് വന്നവളെ
പൊൻ വീണമീട്ടി അരികെ വരാം
കുയിൽ നാദം പോലുള്ള ഗാനം മൂളാം
നല്ലൊരു നാളെയ്ക്കായ് നമ്മളി തോപ്പിൽ
ചെറുകതിർ കുലകളുമായ് ചേർന്നുനിൽക്കും

ഷാജി വെൺമണി

By ivayana