രചന : എൻ അജിത് വട്ടപ്പാറ✍
ചെമ്പരത്തിപ്പൂവിരിഞ്ഞൂ
ചെമ്പക മലർ പൂത്തുലഞ്ഞൂ ,
ആകാശ മേഘം ചെങ്കടലായൊഴുകീ
മാനവ മനസ്സുകളിൽ പുതുദിനം വിടർന്നൂ .
കർഷകർ വയലേല കൊയ്തുമെതിക്കുന്നു
കൊയ്യും വയലുകളിൽ ഇടവിളകൃഷിക്കൂട്ടും,
കാർഷിക വിളകൾതൻ ഉന്മാദശ്രുതിയിൽ
ഓരോരോ ഹൃദയവും പരിലാളനമായ് .
പ്രകൃതിതൻ ചൂഷണം ചൂഷകർകരുവാക്കി
ധന മാർഗ്ഗ നേട്ടങ്ങൾ മണ്ണിതിൽ നടമാടി ,
അറിവില്ലാ ചിന്തകൾ ഭൂമിയിൽ പ്രളയമായ്
മാനുഷ ഹൃദയം വിജനമാം തിരകളായ് .
സ്നേഹപ്രഭാവത്തിൻ ഭാവി പ്രകാശങ്ങൾ
രാജ്യത്തിലരക്ഷിത മാർഗ്ഗം നിറക്കുന്നു ,
സ്വപ്നം വിതറുന്ന മർത്ത്യ ജന്മങ്ങളിൽ
അവസാനനാളിലും പ്രത്യാശ മറയുന്നോ?