ലോകത്തിലെ ഏത് കോണിലും എത്തി ശത്രുവിനെ തേടിപ്പിടിച്ച് നശിപ്പിച്ചുകളയും ഭീകരൻ. യുക്രൈനിൽ അതിശക്ത പോരാട്ടം തുടരുന്നതിനിടെ പുതിയ ആണവ മിസൈൽ കൂടി  പരീക്ഷിച്ചു കഴിഞ്ഞു റഷ്യ. ഇൻറർ കോന്റിനെന്റൽ ബാലിസ്റ്റിക് മിസൈൽ ( ICBM) സർമത് ആണത്. ശത്രു രാജ്യങ്ങൾ ഇനി ഞങ്ങളെ ആക്രമിക്കും മുമ്പ് രണ്ടുവട്ടം ചിന്തിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ സർമത് പരീക്ഷണ ശേഷം പറഞ്ഞതാണിത്. 

ഇൻറർ കോന്റിനെന്റൽ ബാലിസ്റ്റിക് മിസൈലുകളുടെ റഷ്യയുടെ ആദ്യ പരീക്ഷണമാണിത്. 2021 ഡിസംബറിൽ നിശ്ചയിച്ചിരുന്ന പരീക്ഷണമാണ് 2022 ഏപ്രിൽ 20ന് നടന്നത്.  വടക്ക് പടിഞ്ഞാറൻ റഷ്യയിലെ  പ്ലെസെറ്റ്‌സ്കിൽ നിന്നാണ് പരീക്ഷണം നടത്തിയത്. കാംചത്ക ഉപദ്വീപിൽ നിന്ന് ഏകദേശം 6,000 കിലോമീറ്റർ അകലെയാണിത്. റഷ്യൻ വാർത്താ റിപ്പോർട്ടുകൾ പ്രകാരം, 2022 ൽ റഷ്യൻ സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് മിസൈലിന് കുറഞ്ഞത് അഞ്ച് വിക്ഷേപണങ്ങളെങ്കിലും നടത്തിയിട്ടുണ്ട് എന്നാണ്.  

‘സാത്താൻ രണ്ട്’ എന്നാണ് നാറ്റോ ഇതിനെ വിളിക്കുന്നത്. പത്തോ അതിലധികമോ പോർമുനകൾ വഹിക്കാൻ കഴിയും. കൂടാതെ 11,000 മുതൽ 18,000 കിലോമീറ്റർ വരെ ദൂരപരിധിയിൽ ഭൂമിയുടെ ഏത് അറ്റത്തെയു ലക്ഷ്യംവയ്ക്കാനാകും. പാശ്ചാത്യ ശക്തികളുടെ റഡാറുകൾക്ക് പോലും പ്രത്യേകിച്ചും അമേരിക്കയ്ക്കും കണ്ടെത്താൻ കഴിയില്ലെന്നും അവകാശപ്പെടുന്നു. അതായത് ശത്രുക്കളുടെ നിലവിലെ മിസൈലൽ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രയാസം നശിപ്പാൻ ശേഷിയുണ്ട് ഈ പുതിയ ആണവ മിസൈലിന്. 

പത്ത്  പോർമുനകൾളിലെയും ഒന്നിലധികം ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിളുകൾക്ക്  ഓരോന്നിനും . 75 മെട്രിക് ടൺ സ്ഫോടനം നടത്താൻശേഷി  ഉണ്ട്. ചെറിയ ഹൈപ്പർസോണിക് ബൂസ്റ്റ്-ഗ്ലൈഡ് വാഹനങ്ങൾ വഹിക്കാൻ കഴിയുന്ന ആദ്യത്തെ റഷ്യൻ മിസൈൽ കൂടിയാണ് സർമത്. മുമ്പുണ്ടായിരുന്ന മിസൈലുകളുടെ അതേ ഉയരവും ഭാരവുമാണ് സർമതിന് ഉള്ളതെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷേ വേഗതിയും ഭാരം വഹിക്കാനുള്ള ശേഷിയും കൂടും. 

അമേരിക്കൻ ഇൻറർ കോന്റിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ ഖര ഇന്ധനത്തിലേക്ക് മാറുമ്പോൾ റഷ്യ ദ്രാവക ഇന്ധനം തന്നെയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നിരുന്നാലും അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനത്തിന് ഭീഷണിയായാണ് റഷ്യയുടെ ഈ പുതിയ മിസൈൽ കണക്കാക്കുന്നത്.

By ivayana