രചന : ഷാജി ഗോപിനാഥ്‌ ✍

ബലുണുകൾ പല നിറങ്ങളിൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു. ഉൽസവപറമ്പിലെ കണ്ണഞ്ചിക്കുന്ന വെളിച്ച വിപ്ലവത്തിൽ അത് തിളങ്ങിനിന്നു ‘ ആ ആരുടെയും കാഴ്ച ഒരു നിമിഷം ആകർഷിക്കും’ബലൂണിൽ കെട്ടിയ ചരടിൻ്റെ അറ്റം. ഒരു ഉത്തരേന്ത്യൻ ബാലൻ്റെ കൈവശം ഭദ്രം’ അവൻ അതു കൊണ്ട് കളിക്കുകയല്ല. ബലൂൺ കൊണ്ട് കളിക്കേണ്ട പ്രായമാണ് അവന് എങ്കിലും കളിക്കാൻ സമയമില്ല. അത് അവൻ്റെ തൊഴിൽ ആകുന്നു. ഉൽസവപറമ്പുതോറും നടന്ന്.ബലൂൺ വിറ്റ് ഉപജീവനം നടത്തുന്നു. ചിലർ ഇതിനെ ബാല വേല ആണെന്ന് പറയും. പക്ഷേ അവന് അവൻ്റെ തൊഴിൽ മാത്രം .


തൊഴിൽ തേടി ജനം അലയുന്ന ദുനിയാവിൽ അവൻ കണ്ടു പിടിച്ച തൊഴിൽ. തൊഴിൽ അധിഷ്ഠിത ജീവിതം എന്തെന്ന് അവൻ പഠിച്ചു കഴിഞ്ഞു. ജീവിതം അവനെ ജീവിക്കാൻ പഠിപ്പിച്ചു. ഏകദേശം പത്ത് വയസാണ് പ്രായം എങ്കിലും ‘ജീവിക്കാൻ പണം വേണം എന്ന് അവൻ തിരിച്ചറിയുന്നു. വിശപ്പടക്കാൻ ഒരു നേരത്തെ ആഹാരം ലക്ഷ്യം. വിശക്കുന്നവന് ആഹാരം ഇന്ധ നമായി നിലകൊള്ളുമ്പോൾ വിശപ്പിൻ്റെ വിളിയിൽ അകപ്പെടാതിരിക്കാൻ കണ്ടു പിടിച്ച സ്വയം തൊഴിൽ .


വിശപ്പെന്ന സത്യം അതിൻ്റെ ഉന്നതിയിൽ നിന്ന നേരം. ഒരു നേരത്തെ ആഹാരം മോഷ്ടിച്ചവന്നെ ജാതി മത വർണവിവേചന രാഷ്ട്രിയ ഭേദമില്ലാതെ തല്ലിക്കൊന്ന നാട്ടിൽ ഇങ്ങിനെ ഒരു മുൻകരുതൽ അവശ്യമല്ലേ. വിശന്ന് തളർന്നവൻ തല്ലുകൊണ്ട് ചാവേണ്ടി വരുന്ന അവസ്ഥ എത്ര ദയനീയം’ ചിന്തനീയം’ തല്ലു കൊണ്ട് ചത്ത് കഴിഞ്ഞവൻ്റെ വക്കാലത്ത് ഏറ്റെടുക്കാൻ പ്രശസ്ഥർക്ക് ഒരു മടിയും ഇല്ല. ആഗ്രഹം വിഫലം. ഇരയുടെ കേസ് നടത്താൻ മറ്റാർക്കും അവകാശമില്ല. അത് സർക്കാർ അധിഷ്ഠിതം കാല് നക്കിയാൽ വിഷുകൈനീട്ടവും കിട്ടും. രണ്ടും യാഥാർത്ഥ്യങ്ങൾ’ കാലു പിടിക്കുന്നവൻ്റെ മാനസികനിലയും ‘കാല് പിടിപ്പിക്കുന്നവൻ്റെ
മാനസിക അവസ്ഥകളും വ്യത്യസ്ഥമായിരിക്കും.


സ്വയം അദ്ധ്വാനിച്ച് വിശപ്പടക്കുന്നവരും -കണ്ടവനെ തുരന്ന് തിന്നുന്നവനും ‘രാഷ്ട്രീയ കച്ചവടത്തിലുടെ കോടികൾ സമ്പാദിച്ചവനും ഒരു പോലെ ഒരു ആധാർ കാർഡ്” സാധാരണക്കാരൻ്റെ അവകാശം.അതിൽ വലിപ്പചെറുപ്പങ്ങൾ ഇല്ല.ജീവിതം പല തരത്തിൽ. പാവപ്പെട്ടവൻ്റെ പിച്ചച്ചട്ടിയിൽ വിപ്ലവം പതിയിരിക്കുന്ന ഇടങ്ങളിൽ മാത്രം സ്വാതന്ത്ര്യം ജനാധിപത്യം ഡോഷ്യലിസം. പട്ടിണി പാവങ്ങളുടെ മൂന്ന് സെൻ്റിലെ കക്കുസിന് മേലെ വരുന്ന വികസനം സമ്പന്നൻ്റെ ചില്ലു ഗോപുരങ്ങൾക്കു മുൻപിലും പാർടി ഓഫീസിൻ്റെ മുന്നിലും വഴിതിരിഞ്ഞ് പോകുന്നു. നൊന്തു പെറ്റ കുഞ്ഞിന് ഒരു നേരത്തെ ആഹാരത്തിന് മടിക്കുത്തഴിച്ചവൾ വേശ്യയും. ആഡംബര മന്ദിരങ്ങളിൽ ഗ്രാമിന് ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്നും മദിരാക്ഷിയുമായി കൂത്താടിപ്പടരുന്നവർ ഡി.ജെ.വിഐപികളുമായി കാലം കടന്നു പോകുമ്പോൾ ‘ പോലീസിൻ്റെ ബൂട്ടിന് കീഴിൽ വികസനം പൊടിക്കുന്നു. വിപ്ലവം വികസനം ഒരു വഴിയിൽ വിശപ്പിൻ്റെ വില വേറൊരു വഴിയിൽ .


ആകാശത്ത് ഉയർന്നു നിൽക്കുന്ന ബലൂണുകൾ അവൻ്റെ പ്രതീക്ഷകൾ തന്നെയാകുന്നു. ഭാവിയുടെ ശോഭന പ്രതീക്ഷകൾ. പൊങ്ങിപ്പറക്കുന്ന ബലൂണുകൾക്ക് പിന്നിൽ കെട്ടിയ ചരടിൽ ഒരു ജീവിതം കുരുങ്ങിക്കിടക്കുന്നു. കൈ വിട്ടാൽ പറന്നു പോകുന്നവ ‘
കാഴ്ചക്കാർക്കിടയിൽ അവൻ്റെ സാമ്രാജ്യം വിപുലമാണ്. അതിരുകൾ ഇല്ല ആവശ്യക്കാരെ സ മി പിച്ച് കച്ചവട സാധ്യതകൾ വിപുലീകരിക്കുന്നു. അറിയാവുന്ന ഹിന്ദിയിൽ ലോകം ചുറ്റുന്നു. എരിയുന്ന വയറിൻ്റെ താളം മുഖത്ത് പ്രകടമാകുമ്പോൾ .രാത്രിയും പകലും മഴയും വെയിലും ഒരു പ്രശ്നമല്ല.ആഗോളതാപനം എന്തെന്നറിയില്ല. ജീവിക്കാൻ കാശ് വേണം എന്ന് മാത്രം അറിയാം. ഒരു ബലൂൺ വിറ്റാൽ കിട്ടുന്ന കാശ് അതിലാണ് ആ പ്രതീക്ഷകൾ. ആ -കാശ് കിട്ടുമ്പോൾ മുഖം വിടരുന്നു.


ഈ പ്രായത്തിൽ നമ്മൾ ബലൂൺ വാങ്ങി കളിച്ചിരുന്നു. നമ്മൾ ഇപ്പോൾ മക്കൾക്ക് വാങ്ങി കൊടുക്കുന്നു. ബലൂൺ കൊണ്ട് കളിക്കേണ്ട പ്രായത്തിൽ ബലൂൺ വിറ്റ് ഉപജീവനം നടത്തുന്ന ബാല്യം.ഒരു പ്രതീക്ഷയാകുന്നു എത്രയോ ഉത്സവ കാഴ്ചകൾ. ഇവനാണ് ഭാരത പുത്രൻ”നാടും നഗരവും ചുറ്റി ഉൽസവപറമ്പിൽ ബലൂൺ വിൽക്കുന്ന ഉത്തരേന്ത്യൻ ബാലൻ ഒരു കുടുംബത്തിന് വേണ്ടി ‘കഷ്ടപ്പെടുമ്പോൾ അവർക്കു വേണ്ടി പണിയെടുക്കാൻ വിധിക്കപ്പെട്ടവൻ. താൽകാലിക ഷെഡിൽ ആ കുടുംബം കച്ചവടം നടത്തുമ്പോൾ അതിൽ നിന്ന് ബലൂണുകൾ കൊണ്ട് നടന്നു വിൽക്കുന്ന ബാല്യത്തിന് ഇത് ഉപജീവനം. അവൻ്റെ കയ്യിൽ നിന്ന് വിലപേശി വാങ്ങിയ ബലൂൺ ആരോ-കൊണ്ടുപോയപ്പോൾ അവൻ്റെ മനസിൽ ഒരേ ഒരു ചിന്ത മാത്രം’ വിലപേശി വാങ്ങിയത് തൻ്റെ ഇല്ലായ മയയെയാണ് ണ്പക്ഷേ തോൽക്കാൻ പാടില്ല.തനിക്കും ജീവിക്കണം.

By ivayana