ആത്മഹത്യയെ കുറിച്ച് വലിയ ഒച്ചപ്പാട്
ഉണ്ടാക്കുന്നത് ആളുകൾക്ക് സ്വന്തം മരണത്തോടുള്ള ഭയം മൂലമാണ് മരണത്തെ കുറിച്ച് മനശ്ശാസ്സ്ത്രപരമായ ഒരു ഭീതിയുണ്ട്
ആത്മഹത്യയെ കുറിച്ചുള്ള സമൂഹത്തിന്റെ സങ്കൽപ്പത്തെ ഈ ഭീതി നിറം പിടിപ്പിക്കുന്നു
ഒരാൾ തന്റെ ജീവിതം അവസാനിപ്പിക്കാൻ
ആഗ്രഹിച്ചാൽ അത് അനുവദനീയമാണെന്ന്
ഞാൻ കരുതുന്നു മറ്റുള്ളവർ അയാളെ
തടയേണ്ടതില്ല
ഒരുത്തനോ ഒരുത്തിയോ എന്റെ അടുത്ത്
വന്ന് ആത്മഹത്യ ചെയ്യാനുള്ള സ്വന്തം തീരുമാനം പ്രഖ്യാപിച്ചാൽ “അത് മനോഹരം”
എന്ന് പോലും ഞാൻ പറഞ്ഞേക്കും
അവരെ ഈ തീരുമാനനത്തിന് പ്രേരിപ്പിക്കുന്നത് വല്ല വികല ധാരണയും ആണെങ്കിൽ തീർച്ചയായും അവരുടെ തെറ്റ് ഞാൻ തിരുത്തും എന്നാൽ മനോഹരമായ
ഒരു സംഗതി എന്ന നിലയിൽ അവർ അത്
ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ ഞാനതിന് സമ്മതിക്കും..
‘താൻ പരമാത്മാവുമായി സാത്മ്യം പ്രാപിച്ചു
എന്നും ഇവിടത്തെ നിലനിൽപ്പ് ഒരു തരം അടിമ
പണിയാണെന്നും ഒരുത്തനോ ഒരുത്തിക്കൊ
ബോധ്യം വന്ന് കഴിഞ്ഞാൽ അവനോ അവൾക്കോ സോല്ലാസം അതിനെ കൈയ്യൊഴിയുകയോ അവസാനിപ്പിക്കുകയോ
ചെയ്യാം…
മരണത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് ആണ് ഇത്
ആരെങ്കിലും തന്റെ ജീവിതം മതിയെന്ന് തോന്നി അവസാനിപ്പിച്ചാൽ അവനെ അവളെ ഭീരു എന്നൊക്കെ വിളിച്ചു ആക്രോശിക്കുന്നവർക്ക് ഇത് മനസ്സിലാവുമോ
ജീവിതം ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലെ
തന്നെ മതിയായാൽ അവസാനിപ്പിക്കാനും
സ്വാതന്ത്ര്യം വേണ്ടതുണ്ട് ചുരുങ്ങിയ പക്ഷം
പൊതു ബോധങ്ങളിൽ എങ്കിലും മരണമെന്ന
സുന്ദരമായ വിടവാങ്ങലിനെ കുറിച്ചൊരു
ചിന്ത രൂപപ്പെടണം
മരണത്തെ കുറിച്ച് നിത്യചൈതന്യയതി
പറഞ്ഞു തുടങ്ങുന്നു..
ഈ ലോകത്ത് അങ്ങേയറ്റം മധുരതരവും
ആശ്ചര്യകാരവുമായ സംഗതി മരണവുമായി
പൂർണ്ണമായ പരിചയപ്പെടലാണ് മരണം എല്ലായ്പ്പോഴും നമ്മുടെ കൂടെയുണ്ട് നാം അതുമായി രമ്യതയിലാക്കണം അതിനെ അതിക്രമിക്കാനുള്ള രഹസ്യം അറിയണം
അതിനെ ഭയന്ന് കൊണ്ട് അതിനെ അതിക്രമിക്കാൻ നമുക്ക് കഴിയുകയില്ല
മരണത്തിന് പല്ലുകളില്ല തലയോട്ടികളും
ഞാൻ മരണം കണ്ടിട്ടുണ്ട് മരണം വളരെ
സുന്ദരമാണ് അതിന് പിച്ചിപ്പൂവിന്റെ മണം
ഉണ്ടെന്ന് കൂടി പറയാനാവും
മരണത്തിന്റെ ഹൃദ്യമായ സൗരഭ്യം
മരണത്തിന്റെ മനോഹരമായ പാട്ട്
മരണത്തിന്റെ ആധ്യാത്മിക ശബ്ദം
എന്നൊക്കെ വിശേഷിപ്പിക്കാവുന്നതാണ് സ്വാഭാവികം എന്നിടത്തേക്ക് മരണത്തെ
നാം പുതുക്കി പണിയണം
‘മരണമെന്ന വാതിലിനപ്പുറം എന്ന പുസ്തകത്തിൽ നിത്യചൈതന്യ യതിയുടെ
വാക്കുകളാണ് മുകളിൽ കുറിച്ചത്..
വളരെ സ്വസ്ഥമായും സാമാധാനമായും
വളരെ സാവധാനം ചിന്തിച്ചും ആലോചിച്ചും
വായിച്ചു പോകേണ്ട ഒരു പുസ്തകം മുകളിൽ നിന്ന് വായിച്ചു തുടങ്ങുമ്പോൾ മനസ്സിലാകുന്ന
ഭാഷയും ചിന്തകളുമാണ് പുസ്തകത്തിൽ എന്ന് സ്വയമേ ഒരു ബോധ്യം ഉള്ളവർ
വായിക്കുകയാവും നല്ലതെന്ന് അഭിപ്രായവുമുണ്ട്
‘ബാഹ്യ പ്രകാശം കെട്ടടങ്ങുമ്പോൾ ജനങ്ങൾ
അവരവരുടെ വീട്ടുമ്മുറത്ത് ദീപം കത്തിച്ചു വെയ്ക്കുന്നു സ്വന്തം വെളിച്ചത്തിലേക്ക് തിരിയുവാനുള്ള ഒരു സമയമാണ്സായം സന്ധ്യയും രാത്രിയും
‘ജീവിതത്തിന്റെ ഒച്ചപ്പാടുകളെല്ലാം അവസാനിപ്പിച്ച് അമ്മയുടെ മടിത്തട്ടിൽ
സംതൃപ്തനായി കിടന്ന് കണ്ണും പൂട്ടി
ഉറങ്ങാൻ കഴിയുന്ന ഒരു കുഞ്ഞിനെ പോലെ
ശാന്തമായി മരണത്തിന്റെ താലോടലേറ്റ്
ഇഹലോഹം വെടിയുവാൻ കഴിയുമെങ്കിൽ
അതൊരു സൗഭാഗ്യമാണ്
‘ഞാനൊരിക്കൽ ഋഷികേശത്തായിരുന്നപ്പോൾ
ഞങ്ങൾ ഏതാണ്ട് നൂറ്റമ്പത് പേർക്ക് ഒരു സന്യാസി വിരുന്ന് നൽകി
മധുരം വിളമ്പി കഴിഞ്ഞപ്പോൾ ഒരാൾ വന്ന്
എല്ലാവരുടെയും പാദങ്ങൾ തൊട്ടു അയാൾ
ഗംഗാ നദിയുടെ നേർക്ക് തിരിഞ്ഞു എന്തോ
പ്രാർത്ഥന ഉരുവിട്ടു എന്നിട്ട് ശാന്തനായി കുത്തൊഴുക്കിലേക്ക് ചാടി..
അസ്വസ്ഥനായി ഞാൻ നിലവിളിച്ചു
അയാളെ രക്ഷിക്കുക
എന്നാൽ എല്ലാ പേരും അതേ ശാന്തതയോടെ
കൈകൾ കൂപ്പി പ്രാർത്ഥന പൂർവ്വം അയാൾക്ക്
വിട നൽകി എല്ലാവരും വളരെ സന്തുഷ്ടരായി കാണപ്പെട്ടു നദിയിൽ ചാടിയ ആൾക്ക് എന്തെങ്കിലും സുഖക്കേടോ അസുഖങ്ങളോ ഉണ്ടായിരുന്നില്ല തന്റെ ജീവിത ഉദ്ദേശ്യം നിറവേറി എന്നും തനിക്കിനി പോകാം എന്നും അയാൾക്ക് തോന്നി അത്ര മാത്രം..
“യതിയുടെ അതിപ്രശസ്തമായ പുസ്തകം
മരണമെന്ന വാതിലിനപ്പുറം
‘മെഴുകുതിരി പോലെയാണ് ജീവിതം
കത്തിച്ചു വെച്ചത് മുതൽ അതെരിയുന്നു
ഒടുവിൽ,മെഴുകും തിരിയും അവസാനിക്കുന്നു.