രചന :- ബിനു. ആർ.✍

സുകൃതം ജന്മവഴികൾ തേടവേ
നീയും ഞാനുമൊന്നെന്നുചൊല്ലിയ
നാളുകളെല്ലാം മൺമറഞ്ഞുപോകേ, സ്വപനവിപഞ്ചികൾ മീട്ടാൻ
മറന്നുപോകുന്നു, പ്രണയം.
ഉയിരാകുംഒറ്റയൊറ്റ ജന്മങ്ങൾ
സനാഥർ,ലക്ഷ്യമില്ലാതെ
പാറിപ്പോകുന്നന്നതുകാൺകേ,
ചിലയാത്രാവഴികളിലെല്ലാം
കുറ്റിക്കാടുമുൾപ്പടർപ്പുകൾ
നിറഞ്ഞിരിയ്ക്കുന്നു.
ഈ വിജനമാം വഴിയോരങ്ങൾ
നോക്കിയിരിക്കേ,
ജന്മജന്മാന്തര പുണ്ണ്യമെന്നു
നിനപ്പതെല്ലാം
ഏതോരാപക്ഷികളുടെ
ജൂങ്കാരചിറകടിനാദത്തിൽ
മനസ്സിന്മേലാപ്പിൽനിന്നും
മറയാൻ തുടങ്ങുന്നു.
ഞാനുംനീയും ഒന്നെന്നചിന്തകൾ
മറവിയിലേക്കു
പോക്കുന്നതറിയെ,ജന്മജന്മാന്തരങ്ങ-
ളെന്നറിയപ്പെട്ടവരെന്നു
വിശ്വസിച്ചവർ നമ്മൾ
അനാഥരാക്കപ്പെടുന്നു,
സർവ്വചരാചരചിന്തകളിലും.

By ivayana