രചന : ഹരി കുട്ടപ്പൻ✍
അകലെയാ മലകളുരുകിയൊഴുകി
ശവശരീരങ്ങൾതൻ രക്തകറകളാൽ
മഞ്ഞുപാളികളിന്നു ചുവന്നുതുടുത്തു
യുക്രൈയിനിലിന്ന് തീ മഴപെയ്യ്തപ്പോൾ
മരണമൊരു
മേഘമായിയുരുണ്ടുകൂടിയാകാശം
പെയ്യ്‌തൊഴിഞ്ഞാൽ ജീവിക്കാനൊരിടം
കിടയ്ക്കുമോ തീക്കട്ട വീഴാതോരിടം
മഞ്ഞുപാളികൾ തകർന്നടിഞ്ഞപ്പോൾ
വിശ്വാസത്തിൻ ചില്ലുകൂടാരം തകരുന്നു
ഐക്യദാർഢ്യമോ രാജ്യസ്നേഹമോ
വെന്തുകരിയുന്നു മനുഷ്യകോലങ്ങൾ
വെറുമൊരു വാക്കിലൊതുക്കീടാമീ
രൗദ്രതാണ്ഡവ സീമകളെയെല്ലാം
മനസ്സിലാരോ വിഷംവിത്തുമുളപ്പിച്ചതും
നീട്ടിവരച്ചയി അതിർവരമ്പുകളെല്ലാം
മാറ്റിവരക്കാൻ തുനിയുന്നതോയിന്ന്
അതിർവരമ്പുകളിൽ വാഴുന്നോർക്കിന്ന്
ഒരൊറ്റ ഭാഷ്യം ഭൂവിലുള്ളതാണ് മരണം
മറുവരിയെഴുതീടാമീ സഹനജീവിതത്തിൻ
വരണമാല്യം തീർക്കുന്നയീ ഭൂവിൽ
കൊതിതീരാ ജീവിത തുടപ്പുകൾതൻ
നെഞ്ചിൽ നട്ടതോയീ വിജയപതാക
സ്വാതന്ത്ര്യത്തിൻ സന്തോഷനിലവിളിയില്ല
വേദനയിൽ കുളിച്ചോരലർച്ചകൾ മാത്രം
പറക്കമുറ്റാ പറവകളും പിറക്കാത്ത ഭ്രൂണങ്ങളും
സ്വാതന്ത്ര്യം നാടിന് സ്വാതന്ത്ര്യമെല്ലാം
നരഭോജികളിന്ന് കാറ്റിൽ പറത്തിയ നരച്ചജനത
പഞ്ഞിക്കെട്ടു വിരിച്ചൊരാ മലമുകളിലും
താഴവരയിലെ ആട്ടിൻക്കൂട്ടങ്ങളിലും
സകലയിടത്തുമുണ്ടെങ്കിലും സ്വമനസ്സിലില്ലതു
സ്വാതന്ത്ര്യത്തിൻ തീമഴ തുപ്പിയ മനുഷ്യകോലമേ
നീ വാഴ്‌ത്തുമീ ജീവിതസ്വാതന്ത്ര്യം ശേഷിപ്പുണ്ടോ കൈയ്യിൽ
ജാതിമതവർണ്ണവിവേചനത്താൽ ഏതു
കണ്ണിയിൽ നിന്നെ തളച്ചുവോ
പൂർവികരെ പഴിചാരിനിലകൊള്ളും നിയ്യുമിന്ന്
കോർത്തിണക്കുന്നു നിൻ വഴിയെ
നടക്കാൻ വിവേചനത്തിന്റെ
തുരുമ്പിച്ച ചങ്ങലകണ്ണികൾ