രചന : പട്ടം ശ്രീദേവിനായർ ✍
വിണ്ണിൽ ചിരിക്കുന്ന രാജകുമാരന്,
മണ്ണിലെപെണ്ണിനോ
ടാത്മാനുരാഗം……..!
കാട്ടിലെവന്മര
ക്കൂട്ടത്തിനാകെ ,
ചോട്ടിലെ,പുല്മേട
പ്പെണ്ണിനോടാശ!
അക്കരക്കൂട്ടിലെ തത്തമ്മ പെണ്ണിനെ,
ഇക്കരനിന്നു കലമാൻ
കൊതിച്ചു!
നാട്ടരുവിയോടൊത്തു നടക്കുവാൻ,
കാട്ടാനക്കൊമ്പന് വീണ്ടുമൊരാശ…..
ആശ നിരാശകൾ നിശ്വാസമായപ്പോൾ
നോക്കിനിന്നൊരു കുയിലമ്മ ചൊല്ലി…….!
കിട്ടില്ല കിട്ടില്ല ഒന്നും നിനക്കായ്..
സൃഷ്ടിച്ചവൻ നിന്നെ രക്ഷിച്ചു കൊള്ളും…
മുറ്റും പ്രതീക്ഷകൾ നിൻ പക്കൽ വേണ്ടാ..
മറ്റെല്ലാമീശ്വരൻ തൻ
കളിയല്ലേ …..?
”എന്തൊക്കെയാണെന്റെ പാട്ടിന്റെ ഈണം..
ഏതൊക്കെ ശീലുകൾ
ഞാനാഞ്ഞു പാടി……
എന്നിട്ടും കണ്ടില്ല”””
ഇത്രയും കാലം….
ഞാനെന്റെ ജീവന്റെ ജീവനാം,,
മക്കളെ മാത്രം……!