രചന : ശ്രീകുമാർ എം പി ✍

താരിരം താരാരോ തക തക
താരിരം താരാരോ
താരിരം താരാരോ തക തക
താരിരം താരാരോ
എങ്ങോട്ടു പോകുന്നെ പെണ്ണാളെ
എങ്ങോട്ടു പോകുന്നെ
ഇത്ര തിടുക്കത്തിൽ നിന്നൊന്നു
കാര്യം പറഞ്ഞു പോടീ
(താരിരം താ……)


തൈയ്യുകൾവാങ്ങാനായ് നമ്മുടെ കാർഷികഭവനത്തിൽ
നല്ലയിനങ്ങള് പല പല
വിത്തുകളുമുണ്ടെ
എന്തിനാ നമ്മളിന്ന് കറിയ്ക്കായ്
കണ്ടവ വാങ്ങുന്നെ
മായം പലതുമുണ്ടാം അങ്ങനെ
ജീവിതം മാഞ്ഞുപോകാം
(താരിരം താ….)


നോക്കെടീ പെൺകൊടിയെ
എന്നുടെ
കൈയ്യിൻ കരുത്തു കണ്ടൊ
ഒന്നു മനസ്സു വച്ചാൽ ഇവിടെ
നല്ല വിളവു കിട്ടും
മുന്നിട്ടിറങ്ങിയെന്നാൽകൃഷിയ്ക്ക്
നല്ല സഹായമുണ്ടെ
കൊച്ചു നുണകൾ ചൊല്ലി നമ്മള്
കുത്തിയിരിയ്ക്ക വേണ്ട
നേരം കളയാതെ നാലഞ്ചു
കാശുകൾ കൈക്കലാക്കാം
(താരിരം താ……)


അങ്ങനെ പോകാതെ യങ്ങട്
ഞാനും വരുന്നുണ്ടെ
ഒന്നിച്ചു പോയീടാം നമുക്ക്
ഒത്തു വിളയിയ്ക്കാം
നാട്ടുവിളകളെ വീണ്ടും
നട്ടുവളർത്തീടാം
നാടിന്റെ നൻമകളെ നന്നായ്
ഊട്ടി വളർത്തീടാം
താരിരം താരാരോ തക തക
താരിരം താരാരോ
താരിരം താരാരോ തക തക
താരിരം താരാരോ

ശ്രീകുമാർ എം പി

By ivayana